സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ സം?ഗീത സംവിധാന രം?ഗത്തേക്ക്. മിന്‍മിനി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഖദീജയുടെ സിനിമാ അരങ്ങേറ്റം. സില്ലു കരുപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഹലീദ ഷമീമിന്റെ പുതിയ ചിത്രമാണ് മിന്‍മിനി. ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഖദീജയോടൊപ്പമുള്ള ചിത്രവും ഹലീദ ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.
സിനിമയുടെ വിശേഷങ്ങള്‍ ഖദീജയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സംവിധായിക ഹലിദയ്ക്ക് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. കഴിഞ്ഞുപോയ മാസം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ഖദീജ കുറിക്കുന്നത്. തനിക്ക് പിന്തുണ നല്‍കിയ കുടുംബത്തിനോടും നന്ദി കുറിച്ചു. ഗായിക എന്ന നിലയില്‍ ശ്രദ്ധേയയായ ഖദീജ സ്വന്തം മ്യൂസിക് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ എന്തിരന്‍ സിനിമയില്‍ പുതിയ മനിതാ എന്ന ഗാനം ആണ് ഖദീജ ആദ്യമായി പിന്നണി ആലപിച്ചത്. എ.ആര്‍. റഹ്മാനും എസ്.പി.ബിക്കും ഒപ്പമായിരുന്നു തുടക്കം. മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനില്‍ എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചെല്ല ചെറു നിലാവേ എന്ന ഗാനം ആലപിച്ചത് ഖദീജ ആയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ മിന്മിനി തീയേറ്ററുകളിലെത്തും. എസ്തര്‍ അനില്‍, ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.