Latest News

രണ്‍ബീറിന്റെ ജന്മദിനത്തില്‍ ആവേശമായി 'അനിമല്‍'  ടീസര്‍

Malayalilife
 രണ്‍ബീറിന്റെ ജന്മദിനത്തില്‍ ആവേശമായി 'അനിമല്‍'  ടീസര്‍

ണ്‍ബീര്‍  കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറിന്റെ 41 മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രണ്‍ബീറിന്റെ ക്രൂരമായ  ആക്ഷന്‍  രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായികയാകുന്നത്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍  എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മ്മിക്കുന്നത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.

ANIMAL Teaser Telugu Ranbir Kapoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES