Latest News

മാഡം എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ; മഞ്ജു വാര്യരുടെ ചിത്രത്തിന് താഴെ വന്ന ആരാധകന്റെ കമന്റ് ചര്‍ച്ചയാകുന്നു

Malayalilife
മാഡം എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ; മഞ്ജു വാര്യരുടെ ചിത്രത്തിന് താഴെ വന്ന ആരാധകന്റെ കമന്റ് ചര്‍ച്ചയാകുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ മഞ്ജുവിന് മികച്ച വേഷങ്ങളായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.  അടുത്തിടെ സോഷ്യൽ മീഡിയയിൽ  ചതുര്‍മുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ കിടിലന്‍ കോസ്റ്റ്യൂമിലെത്തിയ താരത്തിന്റെ ചിത്രം ജനങ്ങൾ ഏറ്റെടുത്തിരുന്നു. 

 ചിത്രത്തില്‍ ഓരോ ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെയാണ് കാണുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. എന്നാല്‍ ഇപ്പോഴിതാ  സാമൂഹ്യ മാധ്യമങ്ങളില്‍ ‘ബി യുവര്‍ വണ്ടര്‍ വുമണ്‍’ എന്ന തലക്കെട്ടില്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് താഴെ വന്ന കമന്റുകളുമാണ് ചര്‍ച്ചയാകുന്നത്.  മഞ്ജു മനോരമാ ഓണ്‍ലൈനിന്റെ സെലബ്രിറ്റി കലണ്ടറിനുവേണ്ടി പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. ഇതില്‍ വലിയ രീതിയില്‍  ഒരു ആരാധകന്റെ കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്.  മനോജ് മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്ന് നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര ഹെയ്‌റ്റേഴ്‌സ് ഉണ്ടെന്നോ എന്ന ആമുഖത്തോടെയാണ് തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.

‘മാഡം, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ഇരയോടൊപ്പം നിന്ന് വേട്ടക്കാരെ നിങ്ങള്‍ നിരുത്സാഹപ്പെടുത്തി. പകരം വിജയകരമായ രണ്ടാം ഇന്നിംഗ്സ് സൃഷ്ടിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു, മലയാള സിനിമാ വ്യവസായത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തില്‍ നിങ്ങള്‍ വളരുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു.

A comment goes viral in manju warrier fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES