ജനിച്ചത് ഐ.വി.എഫ് വഴി;ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് തന്റെ ജനനം; രണ്ട്  വയസുവരെ അവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയത്; അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യം;  ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് വാദം ഉയര്‍ത്തി വീണ്ടും യുവാവ് രംഗത്ത്; അമിത ആരാധന മൂലമുള്ള വെളിപ്പെടുത്തലുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു

Malayalilife
topbanner

ബോളിവുഡ് ലോകം ഒരല്‍പം ഞെട്ടലോടെ കഴിഞ്ഞ പുതുവര്‍ഷത്തില്‍ വരവേറ്റ കഥകളിലൊന്നായിരുന്നു ഐശ്വര്യ റായിയുടെ മകനാണെന്ന വാദവുമായി ഒരു ആന്ധാപ്രദേശുകാരന്‍ എത്തിയത്്.ഐശ്വര്യ അമ്മയാണെന്നും ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച യുവാവിന്റെ പേര് സംഗീത് കുമാര്‍ എന്നായിരുന്നു. ഇപ്പോള്‍ വീണ്ടും ഇതേ വാദം ഉയര്‍ത്തി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് സുഗീത് പറയുന്നത്.  ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സുശീല്‍ പറയുന്നു. 1988 ലാണ് താന്‍ ജനിച്ചതെന്നും ഇപ്പോള്‍ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു.

പിന്നീട് തന്റെ വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധകര്‍ പറയുന്നു.

നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ വ്യക്ത കൊടുത്തിട്ടില്ല. നിലവില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി.

: 32-year old Andhra man claims to be Aishwarya Rai

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES