2018 ലെ പ്രളയം പ്രയേമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രമാണ് ' 2018 ജൂഡ് ആന്തണി ജോസഫിന്റെ ' 2018 every one is a hero'. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് ചിത്രം. അടുത്തിടെ '2018' സോണി ലിവില്‍ സ്ട്രീമിംഗ് തുടങ്ങിയിരുന്നു. ഒരു മലയാള സിനിമ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതും '2018' ആയിരുന്നു.
ആഗോളതലത്തില്‍ 200 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.മലയാളത്തില്‍ നിന്ന് 200 കോടി ലോകമെമ്പാടുമുള്ള ആദ്യ ഗ്രോസായി നിലവിലെ പല റെക്കാഡുകളും തകര്‍ത്താണ് ചിത്രത്തിന്റെ കുതിപ്പ്. മെയ് 5 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, തന്‍വി റാം, ശിവദ, അജു വര്‍ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രം മികച്ച വിജയം നേടുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. വേണു കുന്നപ്പിള്ളി സി.കെ, പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണ്‍ ഏഴ് മുതല്‍'2018' സിനിമ സോണി ലിവില്‍ ലഭ്യമായത്.