Latest News

മാരന്റെ പെണ്ണല്ലേ....'നസ്ലിന്‍ നായകനാവുന്ന '18+ ' വീഡിയോ ഗാനം റിലീസായി

Malayalilife
 മാരന്റെ പെണ്ണല്ലേ....'നസ്ലിന്‍ നായകനാവുന്ന '18+ ' വീഡിയോ ഗാനം റിലീസായി

ലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിന്‍ ആദ്യമായി നായകനാവുന്ന ' 18+ 'എന്നറൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് ക്രിസ്റ്റോ സേവ്യര്‍ സംഗീതം പകര്‍ന്ന്  യോഗി ശേഖര്‍ ആലപിച്ച 'മാരന്റെ പെണ്ണല്ലേ....'എന്ന ഗാനമാണ് റിലീസായത്.
'ജോ ആന്റ് ജോ ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ' 18+ ' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

യുവമനസ്സുകളുടെ പ്രസരിപ്പാര്‍ന്ന ജീവിതം പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മീനാക്ഷി ദിനേശാണ് നായിക.
ബിനു പപ്പു,മാത്യു തോമസ്, രാജേഷ് മാധവന്‍, മനോജ് കെ യു, ശ്യാം മോഹന്‍,
കുമാര്‍ സുനില്‍,ബാബു അന്നൂര്‍,നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍
ഫലൂദ എന്റര്‍ടെയ്ന്‍മെന്റ് റീല്‍സ് മാജിക്ക് എന്നി ബാനറില്‍ അനുമോദ് ബോസ്,മനോജ് മേനോന്‍,ഡോക്ടര്‍ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവര്‍
ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.

വിനായക് ശശികുമാര്‍,സുഹൈല്‍, വൈശാഖ് സുഗുണന്‍ എന്നിവരുടെ വരികള്‍ക്ക് 'മദനോത്സവം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ  ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.എ ഡി ജെ,രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് 
തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-നിമേഷ് താനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനര്‍-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-റെജിവന്‍ അബ്ദുള്‍ ബഷീര്‍,
ഡി ഐ-ലിജു പ്രഭാകരന്‍, സൗണ്ട് മിക്‌സിംഗ്-വിഷ്ണു സുജാതന്‍,
 സ്റ്റില്‍സ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കണ്‍ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 18+നസ്ലിന്‍
18plus VEDIO SONG

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES