നസ്ലിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 18 പ്ലസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷിയാണ് നായിക. ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് ട്രെയിലറില്‍ നല്‍കിയിരിക്കുന്നത്. അ
ഖിലിന്റെയും (നസ്ലിന്‍ ) ആതിരയുടെയും (മീനാക്ഷി) പ്രണയവും തുടര്‍ന്നുളള ഒളിച്ചോട്ടത്തെയും പ്രമേയമാക്കിയിരിക്കുന്ന ചിത്രം കണ്ണൂരിലെ ഇടതു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും ബാലസംഘം മുതല്‍ ഇഷ്ടത്തിലായിരുന്നുവെന്ന് ട്രെയിലറില്‍ പറയുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലര്‍ത്തിയ ഒരു റൊമാന്റിക് കോമഡി എന്റര്‍ടൈനറാണ് 18 പ്ലസ്
ചിത്രത്തില്‍ അഖില്‍ എന്ന കഥാപാത്രമായി നസ്ലിന്‍ എത്തുമ്പോള്‍ ആതിര എന്നാണ് മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഡിജെ രവീഷ് നാഥാണ്. നസ്ലിന്‍ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആണ് 18 പ്ലസ്. നസ്ലിനെ കൂടാതെ മാത്യു തോമസ്, ബിനു പപ്പു,രാജേഷ് മാധവന്‍, നിഖില വിമല്‍, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നേരത്തെ ചിത്രത്തിലെ മാരന്റെ പെണ്ണല്ലേ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍ ആണ് 18 പ്ലസിന് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. യോഗി ശേഖര്‍ പാടിയിരിക്കുന്ന പാട്ടിന്റെ വരികള്‍ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോള്‍ രാജിന്റേതാണ് കൊറിയോഗ്രാഫി. ഫലൂഡ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അനുമോദ് ബോസ്, മനോജ് മേനോന്‍, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ചമന്‍ ചാക്കോയാണ് എഡിറ്റങ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.