Latest News

തിരുമല ക്ഷേത്രനടയില്‍ ചെരുപ്പിട്ട് നടന്നു; വിവാദങ്ങൾക്ക് വഴിവെച്ച് നയന്‍താരയുടെ ക്ഷേത്രദര്‍ശനം

Malayalilife
തിരുമല ക്ഷേത്രനടയില്‍ ചെരുപ്പിട്ട് നടന്നു; വിവാദങ്ങൾക്ക് വഴിവെച്ച് നയന്‍താരയുടെ ക്ഷേത്രദര്‍ശനം

യന്‍താര വിഘ്നേഷ് താരദമ്പതികൾക്കും  ക്ഷേത്രദര്‍ശനം വിവാദങ്ങള്‍ക്ക്‌ തിരിതെളിയിച്ചിരിക്കുകയാണ്.തിരുമല ക്ഷേത്ര നടയില്‍ ദർശനത്തിനായി പോകവേ  നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്‌. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങൾ വാര്‍ത്തകളില്‍ നിറയുകയാണ്. ആരാധകരും സിനിമ ലോകവും കാത്തിരുന്ന താരവിവാഹം ജൂണ്‍ ഒമ്ബതിനായിരുന്നു  നടന്നത്. വിവാഹത്തിന് പിന്നാലെ നവ താരദമ്ബതികള്‍ കഴിഞ്ഞ ദിവസം തിരുമല ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

 സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലായി മാറി. അതേസമയം  ഇപ്പോള്‍ വിവാദങ്ങള്‍ക്ക്‌ നയന്‍താരയുടെ ക്ഷേത്രദര്‍ശനം തുടക്കമിട്ടിരിക്കുകയാണ്. താര ദമ്ബതികള്‍ ക്ഷേത്രദര്‍ശനത്തിന് പിന്നാലെ   ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തിരുന്നു. ഇതിനെതിരെയും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനംസ്‌ (ടിടിഡി ബോര്‍ഡ്‌) പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. 'നയന്‍താര ചെരുപ്പ് ധരിച്ച്‌ ക്ഷേത്ര നടയിലൂടെ നടന്നത്‌ നിര്‍ഭാഗ്യകരമാണ്. ക്ഷേത്രത്തിന് മുമ്ബില്‍ ഫോട്ടോ ഷൂട്ട്‌ ചെയ്യുന്നത്‌ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്‌. നിയമ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നയന്‍താരക്കെതിരെ നടപടി എടുക്കും', സംഭവത്തില്‍ വിജിലന്‍സ്‌ ഓഫീസര്‍ ബാല്‍ റെഡ്ഡി മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

 താരദമ്പതികൾ ക്ഷേത്ര ദർശനം നടത്തിയ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ്‌ ഓഫീസര്‍ അറിയിച്ചു.

Nayanthara walked with chappals at thirumala temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES