Latest News

ഗോവിന്ദ് പത്മസൂര്യ നായകനായി എത്തിയ മനോരാജ്യത്തില്‍ അടിപൊളി റാപ് ഗാനവുമായി അന്ന രാജന്‍; നാലുപാടിലും എന്ന് തുടങ്ങുന്ന പ്രമോ ഗാനം ഹിറ്റ്

Malayalilife
ഗോവിന്ദ് പത്മസൂര്യ നായകനായി എത്തിയ മനോരാജ്യത്തില്‍ അടിപൊളി റാപ് ഗാനവുമായി അന്ന രാജന്‍; നാലുപാടിലും എന്ന് തുടങ്ങുന്ന പ്രമോ ഗാനം ഹിറ്റ്

ങ്കമാലി ഡയറീസിലെ ലിച്ചി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്‍. അഭിനയം മാത്രമല്ല യാത്രകളും നൃത്തവുമെല്ലാം താരം ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ അന്നയുടെ ഒരു ഗാനമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

'മനോരാജ്യം' എന്ന ചിത്രത്തിലെ പ്രൊമോ ഗാനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 'നാലുപാടിലും' എന്നു തുടങ്ങുന്ന ഗാനം നടി അന്ന രാജന്‍, യൂനുസ് ആന്‍ലിയ സാബു എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഷീദ് പാറയ്ക്കല്‍, രാജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ കുറിച്ചിരിക്കുന്നത്.

പാട്ട് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി വരുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളായ 'തെളിവാനമേ', 'തൂവലായ്', 'നിലാവിന്റെ' എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഷീദ് പാറയ്ക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മനോരാജ്യം'. ഗോവിന്ദ് പത്മസൂര്യ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. രഞ്ജിത മേനോനാണ് നായികയായി എത്തുന്നത്.

Naalupaadilum Manorajyam Promo Song Anna Rajan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക