Latest News

സണ്ണി വെയ്ന്‍,സൈജു കുറുപ്പ്,അപര്‍ണ്ണ ദാസ് റിട്ടണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍; റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് 'തൊടുപുഴയില്‍

Malayalilife
സണ്ണി വെയ്ന്‍,സൈജു കുറുപ്പ്,അപര്‍ണ്ണ ദാസ് റിട്ടണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍; റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് 'തൊടുപുഴയില്‍

ണ്ണി വെയ്ന്‍,സൈജു കുറുപ്പ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂബ് കെ യൂസഫ് നിര്‍മ്മിക്കുന്ന
'' റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് 'എന്നചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ,
കാഞ്ഞാറില്‍ ആരംഭിച്ചു. 

നവാഗതനായ ഫെബി ജോര്‍ജ്ജ് സ്റ്റോണ്‍   ഫീല്‍ഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം സണ്ണി വെയ്ന്‍ നിര്‍വ്വഹിച്ചു.
സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു.അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ജോമോന്‍ ജോണ്‍,ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യൂസര്‍-
തോമസ് ജോസ്
മാര്‍ക്ക്‌സ്റ്റോണ്‍,
സംഗീതം-ഷാന്‍ റഹ്മാന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്,എഡിറ്റര്‍- അഭിഷേക് ജി.എ.
കല-ജിതിന്‍ ബാബു,
മേക്കപ്പ്-കിരണ്‍ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്,
പോസ്റ്റര്‍ ഡിസൈന്‍- ഫെബിന്‍ ഷാഹുല്‍,
വിഎഫ്എക്‌സ്-സന്ദീപ് ഫ്രാഡിയന്‍, സ്റ്റില്‍സ്-റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റിയാസ് ബഷീര്‍,ഗ്യാസ് പി ജി,
'റോയി'എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്
'' റിട്ടണ്‍ ആന്റ് ഡയറക്ടഡ് 
ബൈ ഗോഡ് '.
പി ആര്‍ ഒ-എ എസ് ദിനേശ്.

written and directed by god

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES