മലയാളത്തിന്റെ താരരാജാവായ നടൻ മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയയും പ്രേക്ഷകർക്ക് എന്നും സെലിബ്രിറ്റികളാണ്. അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലേക്ക് ചുവട് വച്ച് കഴിഞ്ഞു. എന്നാൽ മായ എന്ന് മോഹന്‍ലാല്‍ വിളിക്കുന്ന വിസ്മയയാകട്ടെ സിനിമയിലേക്ക് ഉള്ള പ്രവേശനം നടത്തിയിട്ടുമില്ല. എഴുത്തുകളുടെയും, ചിത്രരചനയുടെയും , ആയോധന കലകളുടേയുമെല്ലാം ലോകത്താണ്.
മോഹന്‍ലാല്‍ ഇതുവരെ ആക്ഷന്‍ രംഗങ്ങളില്‍ ഉണ്ടാക്കിയ ഓളത്തിനൊപ്പം എത്തിച്ചേരാൻ ഇതുവരെയും മറ്റാർക്കും സാധിച്ചിരുന്നില്ല. എന്നാൽ മകൻ പ്രണവ് മോഹന്‍ലാല്‍ ആദ്യ സിനിമയിലൂടെ പാര്‍ക്കര്‍ അഭ്യാസവും രണ്ടാമത്തെ ചിത്രത്തില്‍ സര്‍ഫിങ് ചെയ്തും ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അച്ഛന്റെ ആക്ഷന്‍ രംഗങ്ങളില്‍ ഉള്ള ഭ്രമം മകൾ വിസ്മയയിലേക്കും എത്തിയിരിക്കുകയാണ്. തായ് ആയോധനകല പഠിക്കുന്ന താരപുത്രിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഹെവി വർക്ക്ഔട്ടുകളൊക്കെയാണ് സ്ലിം ബ്യൂട്ടിയാകാനുള്ള തയ്യാറെടുപ്പിലാണോ എന്ന സമയമാണ് ഇപ്പോൾ ആരാധകരിൽ ഉടലെടുത്തിരിക്കുന്നത്. ഇതിനുമുൻപുംനിരവധി വിഡിയോകളുമായി വിസ്മയ സോഷ്യൽ മീഡിയയിൽ സജീവമാണ്.