Latest News

മേപ്പടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്റെ ചിത്രത്തില്‍ ബിജു മേനോന്‍; ചിത്രത്തിന്റ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടത്തി

Malayalilife
topbanner
മേപ്പടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്റെ ചിത്രത്തില്‍ ബിജു മേനോന്‍; ചിത്രത്തിന്റ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടത്തി

ബിജു മേനോന്‍, അനു മോഹന്‍, നിഖില വിമല്‍, ഹക്കിം ഷാജഹാന്‍, സിദ്ധിഖ്,രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മേപ്പടിയാന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ തിരക്കഥയെഴുതി എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിന്റ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു. 

പ്ലാന്‍ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹന്‍ സ്റ്റോറീസ് എന്നീ  ബാനറുകളില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വ്വഹിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,സംഗീതം-അശ്വിന്‍ ആര്യന്‍,
പ്രൊഡക്ഷന്‍ ഡിസൈനര്‍-സുഭാഷ് കരുണ്‍,കോസ്റ്റ്യൂസ്-ഇര്‍ഷാദ് ചെറുകുന്ന്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകരന്‍,സൗണ്ട് ഡിസൈന്‍-ടോണി ബാബു,പ്രൊജക്ട് ഡിസൈനര്‍-വിപിന്‍ കുമാര്‍,സ്റ്റില്‍സ്-അമല്‍,പ്രൊമോഷന്‍സ്-ടെന്‍ജി മീഡിയ, പോസ്റ്റര്‍ ഡിസൈന്‍-യെല്ലോടൂത്ത്. 
ജൂലൈ പതിനെട്ടിന് ആലപ്പുഴയില്‍  ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.പി ആര്‍ ഒ- എ എസ് ദിനേശ്.

vishnu mohan biju menon film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES