സിന്‍സീര്‍,ഡയാന ഹമീദ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'സംഭവസ്ഥലത്ത് നിന്നും''.
പ്രമോദ് പടിയത്ത് ലാല്‍ജോസ്, സുധീര്‍ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ക്രിസ് വേണുഗോപാല്‍, ശശാങ്കന്‍, ജോജന്‍ കാഞ്ഞാണി, നന്ദകിഷോര്‍, അശ്വതി ശ്രീകാന്ത്, മൃണ്‍മയി എ മൃദുല്‍, രേഷ്മ ആര്‍ നായര്‍, ഷിബു ലാസര്‍, അഖിലേഷ് തയ്യൂര്‍, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാര്‍ പെരിങ്ങോട്, ബെന്‍സണ്‍, പ്രശാന്ത്, എലിസബത്ത്, ശ്രുതി സുവര്‍ണ്ണ, സിന്‍സി ഷാജന്‍, മാളു ഗുരുവായൂര്‍, ഹില്‍ഡ, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം, മാധ്യമ പ്രവര്‍ത്തകരായഹാഷ്മി താജ് ഇബ്രാഹിം , ക്രിസ്റ്റീന ചെറിയാന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇന്ത്യ സ്‌നേഹം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജോ തട്ടില്‍, ജോയ്, കാഞ്ഞിരത്തിങ്കല്‍ ജോസ്, പീറ്റര്‍ വര്‍ഗീസ്, ജോമോന്‍ ജോസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് അര്‍ജുനന്‍ നിര്‍വ്വഹിക്കുന്നു.സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സരീഷ് പുളിഞ്ചേരി,അഖിലേഷ് തയ്യൂര്‍,ജോമോന്‍ ജോസ്, എന്നിവരുടെ വരികള്‍ക്ക് ജിനു വിജയന്‍,അജയ് ജോസഫ്,പീറ്റര്‍ വര്‍ഗീസ്, ഡെന്‍സില്‍ എം വില്‍സണ്‍ എന്നിവര്‍ സംഗീതം പകരുന്നു.മധു ബാലകൃഷ്ണന്‍,ചിത്ര അരുണ്‍,അരവിന്ദ് നായര്‍,സരീഷ് പുളിഞ്ചേരി,പ്രമോദ് പടിയത്ത്,അഖിലേഷ് തയ്യൂര്‍ എന്നിവരാണ് ഗായകര്‍.പശ്ചാത്തലസംഗീതം-ജിനു വിജയന്‍,കല-ജെയ്‌സണ്‍ ഗുരുവായൂര്‍,ചമയം- സുന്ദരന്‍ ചെട്ടിപ്പടി,
പി ആര്‍ ഒ- എ എസ് ദിനേശ്