അനിമല്‍ ഫ്ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാന്‍ വിശാക് നായരുടെ ദ്വിഭാഷ ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ 'എക്‌സിറ്റ്'; ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

Malayalilife
 അനിമല്‍ ഫ്ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാന്‍ വിശാക് നായരുടെ ദ്വിഭാഷ ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ 'എക്‌സിറ്റ്'; ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്ത് ബ്ലൂം  ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'എക്‌സിറ്റ്'. ചിത്രത്തിലെ വിശാക് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തീര്‍ത്തും ചങ്ങലയില്‍ പൂട്ടിയിട്ട ഒരു മനുഷ്യന്റെ വിചിത്രമായ രൂപമാണ് പോസ്റ്ററില്‍ ഉള്ളത്.

സംഭാഷണമില്ലാതെ, അനിമല്‍ ഫ്ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷന്‍ സര്‍വൈവല്‍ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്. മലയാളത്തിലെ യുവതാരങ്ങളായ ബേസില്‍ ജോസഫ്, ആന്റണി വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, അന്ന രേഷ്മ രാജന്‍ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

മലയാളത്തില്‍ പരീക്ഷണടിസ്ഥാനത്തില്‍ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 

വിശാകിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്‌ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീന്‍, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈന്‍ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഫൈസല്‍ ഷാ, അസോസിയേറ്റ് ഡയറക്ടര്‍ - അമല്‍ ബോണി, ഡി.ഐ - ജോയ്‌നര്‍ തോമസ്, ആക്ഷന്‍ - റോബിന്‍ച്ചാ, പി.ആര്‍.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ് - യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # എക്‌സിറ്റ്
vishak nair exit Movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES