ആരാധകരുടെ പ്രിയ താരദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരെയും പറ്റിയുള്ള വിശേഷങ്ങളും ഗോസിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുറുണ്ട്. ഇതിനിടെയില്‍ അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്നും , കോഹ്ലി രണ്ടാമതും അച്ഛനാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ഇരുവരുടെയും ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരുവരെയും പുതിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
കറുപ്പ് ഓവര്‍ സൈഡ്‌സ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക. വീഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമായി കാണാം. കൈവച്ച് അനുഷ്‌ക വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം കഴിയും. കുറച്ചു ദിവസമായി സമൂഹ മാദ്ധ്യമത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
അനുഷ്‌കയും ഭര്‍ത്താവ് വിരാട് കോഹ് ലിയും മുംബയിലെ മറ്റേണിറ്റി ക്ലിനിക് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. കുറച്ചു മാസങ്ങളായി വിരാട് കോഹ് ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് അനുഷ്‌ക നിറുത്തിയിരുന്നു. ഇതായിരുന്നു അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്. 2017 ഡിസംബര്‍ 11ന് ആയിരുന്നു അനുഷ്‌കയും വിരാടും വിവാഹിതരായത്.2021 ജനുവരി 11ന് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് വാമിക ജനിച്ചു.