തമിഴില്‍ സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രമാണ് ജയ്‌ലര്‍.ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍ നായകനും സംവിധായകനും ആഡംബര കാറുകളും പണവും നല്കിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നിര്‍മാതാക്കള്‍ രജനികാന്ത്, നെല്‍സണ്‍, അനിരുദ്ധ് തുടങ്ങിയവര്‍ക്ക് ലാഭത്തില്‍ നിന്നും പങ്കും ആഡംബര കാറുകളും നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത്.ജയിലറിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനുംകാറും ചെക്കും സമ്മാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും സണ്‍പിക്ച്ചേഴ്സ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇതിന് താഴെ നിരവധി പേര്‍ വിനായകന്റെ പേര് പരാമര്‍ശിച്ചു.
ജയിലറിലെ വില്ലനായ വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് വിനായകനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജയിലറിന്റെ വിജയത്തിന് വിനായകനും അര്‍ഹനാണെന്നാണ് ഇവരുടെ വാദം. ജയിലറിന്റെ വിജയത്തില്‍ രജനിയ്ക്കും നെല്‍സണും അനിരുദ്ധിനും സണ്‍പിക്ച്ചേഴ്‌സ് സമ്മാനം നല്‍കിയപ്പോള്‍ വിനായകന് ഒന്നുമില്ലേ എന്നാണ് മലയാളികള്‍ ഉള്‍പ്പടെ ഉള്ള സിനിമാസ്വാദകര്‍ ചോദിക്കുന്നത്.
പോര്‍ഷെയുടെ കാറാണ് അനിരുദ്ധ് തിരഞ്ഞെടുത്തത്. 1.44 കോടി വിലവരുന്ന പോര്‍ഷെയുടെ മക്കാന്‍ എസ് മോഡലാണ് നെല്‍സന്‍ തിരഞ്ഞെടുത്തത്. 1.24 കോടി വില വരുന്ന ബി.എം.ഡബ്ള്യു എക്‌സ് 7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും ചെക്കുകളും നല്‍കിയിരുന്നു.
ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനി അവതരിപ്പിച്ചത്. മോഹന്‍ലാല്‍,ശിവ രാജ്കുമാര്‍, ജാക്കി ഷിറോഫ് എന്നിവരുടെ സാന്നിദ്ധ്യം ചിത്രത്തില്‍ ശ്രദ്ധേയമായിരുന്നു. രമ്യാ കൃഷ്ണന്‍,യോഗി ബാബു, വസന്ത് രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. 240 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഇതുവരെ നേടിയത് 640 കോടിയാണ്.