ഹെയര്‍സ്റ്റൈലിനെ ചൊല്ലി വഴക്ക്; നന്‍പന്‍ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി; നടന്‍ ശ്രീകാന്ത് വെളിപ്പെടുത്തിയത്

Malayalilife
ഹെയര്‍സ്റ്റൈലിനെ ചൊല്ലി വഴക്ക്; നന്‍പന്‍ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി; നടന്‍ ശ്രീകാന്ത് വെളിപ്പെടുത്തിയത്

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറും തമിഴ് സൂപ്പര്‍താരം വിജയും ഒന്നിച്ച ഏക ചിത്രമാണ് നന്‍പന്‍. ഹിന്ദിയിലെ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായിരുന്നു ചിത്രം. വിജയ്‌ക്കൊപ്പം ശ്രീകാന്തും ജീവയുമാണ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോള്‍ ശ്രീകാന്ത് വെളിപ്പെടുത്തിയ ലൊക്കേഷന്‍ കഥ ഏറെ ചര്‍ച്ചയാകുകയാണ്.

നന്‍പന്റെ ചിത്രീകരണത്തിനിടെ ശങ്കറുമായി വിജയ് വഴക്കിട്ട് പിണങ്ങിപ്പോയി എന്നാണ് ശ്രീകാന്ത് പറഞ്ഞത്.വിജയ്ക്ക് പകരം സൂര്യയെയോ മഹേഷ് ബാബുവിനേയോ വിളിക്കുന്നതിനെ കുറിച്ചുവരെ ശങ്കര്‍ ചിന്തിച്ചു എന്നാണ് ശ്രീകാന്ത് പറയുന്നത്.

നന്‍പന്‍ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോള്‍ തന്നെ നേരെ പോയത് ശങ്കര്‍ സാറിനെ കാണാനാണ്. അപ്പോള്‍ അവിടെ നിന്നും വിജയ് സര്‍ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈന്‍ഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കര്‍ സാറും തമ്മില്‍ എന്തോ വഴക്കുണ്ടായെന്ന്. 

വിജയ് സാറിന്റെ ഹെയര്‍സ്‌റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി. ശങ്കര്‍ സാറിനും ഒരേ ദേഷ്യം. വിജയ് പോയാല്‍ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കില്‍ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കര്‍ സര്‍ പറഞ്ഞു.-ശ്രീകാന്തിന്റെ വാക്കുകള്‍.

അഞ്ചുസിനിമകള്‍ വേണ്ടെന്നു വച്ചാണ് താന്‍ നന്‍പന്‍ തെരഞ്ഞെടുത്തതെന്നും അതിനാല്‍ തനിക്ക് സിനിമ മുടങ്ങുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നു എന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആ സിനിമ മുടങ്ങിയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. എന്നാല്‍ അതേ കാസ്റ്റില്‍ തന്നെ സിനിമ പൂര്‍ത്തിയാക്കിയെന്ന് ശ്രീകാന്ത് പറഞ്ഞു.

vijay walks out nanban sets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES