തെന്നിന്ത്യന്‍ താരം വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. സിനിമാരംഗത്ത് നിന്നും തന്നെയുള്ള പീറ്ററാണ് വനിതയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇതിന്റെ പേരിലുള്ള വിഴുപ്പലക്കുകളാണ് തമിഴില്‍ നടക്കുന്നത്. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം പീറ്റര്‍ കഴിച്ചെന്ന് ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. ഇതോടെ നടി ലക്ഷ്മി രാമകൃഷ്ണന് വനിതയെയും ഭര്‍ത്താവിനെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ലക്ഷമിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി വനിതയും എത്തിയിരുന്നു. ഇതുവരെയും ട്വീറ്റിലൂടെയായിരുന്ന വനിതയുടെയും ലക്ഷ്മി രാമ കൃഷ്ണന്റെയും യുദ്ധം ഇപ്പോള്‍ ലൈവില്‍ എത്തിയിരിക്കയാണ്.
ഏറെ വിവാദമായ വനിതപീറ്റര് പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വഴക്കും ബഹളുവും ഉണ്ടായത്. അഭിമുഖം തുടങ്ങുന്നതിനു മുമ്പ് തന്നെ കാര്യങ്ങള്‍ കൈവിട്ടു. ചര്‍ച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നുമായിരുന്നു വനിത തുടക്കത്തില്‍ തന്നെ പറഞ്ഞത്. രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത.'ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം.
എന്നാല്‍ ലക്ഷ്മി രാമകൃഷ്ണനു മറുപടിപോലും പറയാതെ തുടരെ തുടരെ വനിത തുടര്‍വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒരു അവതാരകന് വിളിച്ചിട്ടാണ് താന്‍ ലൈവില്‍ എത്തിയതെന്നും ഇങ്ങനെ തെരുവില്‍ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാന്‍ താല്പര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.നീ ആരാണ് പുരുഷനെ മോശം പറയാന്‍. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. നീ ആരാണ്. മറുപടി പറ. ഇത് റെക്കോര്‍ഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ.'വനിത പൊട്ടിത്തെറിച്ചു.അസഭ്യവര്‍ഷം കൂടിയതോടെ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതി വഴിയിലാക്കി ലക്ഷ്മി രാമകൃഷ്ണന് പോകുകയുണ്ടായി. ഇതോടെ വനിതയുടെ ദേഷ്യം മുഴുവന്‍ അവതാരകനിലേയ്ക്കായി. എന്തായാലും ഈ വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണന് നേരത്തെ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വനിതയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ ഉയര്‍ന്നുവന്നത്
പീറ്ററിന്റെ രണ്ടാം വിവാഹമാണ് വനിതയുമായി നടന്നത്. ഇതിന് പിന്നാലെയാണ് പീറ്ററിന്റെ ഭാര്യ ഇയാള്‍ തന്നെ വിവാഹമോചനം. നേടാതെയാണ് വനിതയെ കെട്ടിയത് എന്ന് വെളിപ്പെടുത്തി പരാതി നല്‍കിയത്. ഇത് സംബന്ധിച്ചാണ് പ്രതികരണവുമായി നടി ലക്ഷ്മി എത്തിയത്. പീറ്റര്‍ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത കേട്ട താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. അയാള്‍ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാന്‍ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവര്‍ കാത്തിരുന്നത്. ആ വിവാഹം അവര്‍ക്ക് തടയാമായിരുന്നല്ലോ?' എന്ന് ലക്ഷ്മി കുറിച്ചു. വനിതയെ പറ്റിയും ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു. ലക്ഷമിയുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി വനിതയും എത്തിയിരുന്നു.മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ നിങ്ങള്‍ ലീഗല്‍ കൗണ്‍സിലര്‍ മറ്റോ ആണോ. നിങ്ങള്‍ക്ക് ഇതൊരു പ്രശ്നമായി തോന്നിയാല്‍ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങള്‍ ഒരുക്കിയ തന്ത്രം. ഞാന്നേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീര്‍ക്കാന്‍ ഞങ്ങളുണ്ട്.'വനിത പറയുന്നു. വിവാഹമോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ലക്ഷ്മി പിന്നീട് വിശദീകരിച്ചിരുന്നു. പിന്നീട് തങ്ങളുടെ നിയമപരമായ വിവാഹം ഇനിയാണ് എന്ന് വ്യക്തമാക്കി മോതിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വനിത വ്യക്തമാക്കിയിരുന്നു.