Latest News

പാക്കപ്പ് പറഞ്ഞാല്‍ പിന്നെ കോണ്‍ടാക്ടുകളൊന്നും മെയിന്റൈയ്ന്‍ ചെയ്യില്ല; ഹിറ്റ്‌ലറില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുമായി അടുത്ത സൗഹൃദം; സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് വാണി വിശ്വനാഥ്

Malayalilife
 പാക്കപ്പ് പറഞ്ഞാല്‍ പിന്നെ കോണ്‍ടാക്ടുകളൊന്നും മെയിന്റൈയ്ന്‍ ചെയ്യില്ല; ഹിറ്റ്‌ലറില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുമായി അടുത്ത സൗഹൃദം; സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് വാണി വിശ്വനാഥ്

ലയാളികളുടെ ലേഡി ആക്ഷന്‍ സ്റ്റാറാണ് വാണി വിശ്വനാഥ്. വാണിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് അത്രയേറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.പോലീസ് വേഷങ്ങള്‍ ഇത്രത്തോളം നന്നായി ഇണങ്ങുന്ന മറ്റൊരു നായികയും മലയാളത്തില്‍ ഇല്ല എന്നു തന്നെ പറയാം. നോക്കിലും നടത്തത്തിലും വരെ കഥാപാത്രത്തെ ഉള്‍ക്കൊളളുന്ന താരം. നടന്‍ ബാബുരാജുമായുള്ള വിവാഹം കഴിഞ്ഞ ശേഷവും ഇടയ്ക്കിടെ വാണി സിനിമകളില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോള്‍ മലയാള സിനിമയെക്കുറിച്ചും സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും പറയുകയാണ് വാണി, 

തെലുങ്കില്‍ മൂന്നാല് സിനിമ ചെയ്ത ശേഷമാണ് താരം മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തികച്ചും വ്യത്യസ്തമായ സാഹചര്യം. ഇവിടെ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. തമാശകള്‍ പറയുന്നു. അവിടെ എന്റെ ഭക്ഷണം കാരവനില്‍ പോയിരുന്നായിരുന്നു കഴിക്കുക. പക്ഷേ ഇവിടെ എല്ലാവരും ഒറ്റ ടീമായിരുന്നു. ആദ്യത്തെ ദിവസം ഒന്ന് പകച്ച് പോയെങ്കിലും രണ്ടാമത്തെ ദിവസം തൊട്ട് പൊളിയായിരുന്നു. ഇത്രയും എന്‍ജോയ് ചെയ്ത് അഭിനയിച്ച ഒരു സിനിമ വേറെയില്ലെന്നും താരം പറയുന്നു. 

സംവിധായകന്‍ സിദ്ദിഖ് സാറ് ഫുള്‍ കഥയാണ് എന്നോട് പറഞ്ഞ് കേള്‍പ്പിച്ചത്. ശരിക്കും സിനിമ കാണുന്ന അതേ അനുഭവമായിരുന്നു അത്. അതുകൊണ്ട് തന്നെ ഒന്നിലും കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നില്ല. ആക്ഷന്‍ പറയേണ്ട താമസമേയുള്ളു ചെയ്യാന്‍. ഇന്നസെന്റ് ചേട്ടനായിരുന്നു ആ സെറ്റിലെ ഹീറോ. എല്ലാത്തിലും ഒരു തമാശ കണ്ടെത്തും. ഞാന്‍ വന്ന് ആദ്യ ദിവസങ്ങളിലൊന്നും ആള് എന്നോട് അത്രയും ഫ്രീയായിരുന്നില്ല. ഒരുപക്ഷേ നമ്മുടെ ക്യാരക്ടര്‍ എങ്ങനെയാണെന്നൊക്കെ അറിയാത്തത് കൊണ്ടാകും.

ബിജു മേനോന്‍ ഭാവിയില്‍ സൂപ്പര്‍ഹിറ്റ് നടനാകുമെന്ന് അന്നേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത്രയും പെര്‍ഫോമന്‍സായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഇറങ്ങുന്ന സിനിമകളെല്ലാം ഞാന്‍ തിയേറ്ററില്‍ പോയി കാണാറുണ്ട്. എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷേ അന്നത്തെ ആ ടീം ആയിട്ട് സൗഹൃദം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അതെന്റെ ഭാഗത്തെ മിസ്റ്റേക്ക് ആണ്. കാരണം അറുപത് എഴുപത് ദിവസം നമ്മള്‍ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്കപ്പ് ആയാല്‍ പിന്നെ ഞാന്‍ കോണ്‍ടാക്ടുകളൊന്നും മെയിന്‍ന്റൈന്‍ ചെയ്യില്ല. അങ്ങനെ നഷ്ടമായ എത്രയോ സൗഹൃദങ്ങളുണ്ട്. ഹിറ്റ്ലറില്‍ അഭിനയിക്കുബോള്‍ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സൗഹൃദങ്ങളില്‍ ഇടയ്ക്കെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മഞ്ജുവുമായിട്ടാണ്.' വാണി പറയുന്നു.

vani vishwanath about film and friendship in cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES