മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു ഉര്‍വശി, മനോജ് കെ ജയനുമായുള്ള വിവാഹത്തില്‍ താരത്തിന് കുഞ്ഞാറ്റ എന്നൊരു മകള്‍ കൂടിയുണ്ട്, വിവാഹം ബന്ധം വേര്‍പെടുത്തിയ ഇവര്‍ ഇപ്പോള്‍ രണ്ടു കുംടുംബങ്ങളായി വീണ്ടും കഴിയുകയാണ് , എന്നാല്‍ ബന്ധം വേര്‍പെടുത്തിയതിയതിനു ശേഷം കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പം ആയിരുന്നു കഴിഞ്ഞത്, എന്നാല്‍ കഴിഞ്ഞ ദിവസം ഉര്‍വശി തന്റെ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
മകളെ കെട്ടിപിടിച്ച് നില്‍ക്കുന്ന ഉര്‍വശിയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. വളരെ നാളുകള്‍ക്ക് ശേഷമാണ് അമ്മയുടേയും മകളുടേയും ഇത്തരമൊരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ് കുഞ്ഞാറ്റ.
തനിക്ക് വീണ്ടുമൊരു മകന്‍ പിറന്നപ്പോള്‍ പേരിടാനും അവനെ കൊഞ്ചിക്കാനും ആദ്യം ഓടി എത്തിയത് മകള്‍ കുഞ്ഞാറ്റയാണെന്ന് മുമ്പ് പല അഭിമുഖങ്ങളിലും ഉര്‍വശി തന്നെ പറഞ്ഞിട്ടുണ്ട്. താരദമ്പതികളുടെ മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു.
മകളെ സിനിമയില്‍ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. ഉര്‍വശി ഇപ്പോഴും കാരക്ടര്‍ റോളുകള്‍ ചെയ്തുകൊണ്ട് സിനിമയില്‍ സജീവമാണ്.