Latest News

 'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം; പ്രേമിക്കാനാ...;ഇരുപതാം വിവാഹ വാര്‍ഷികദിനത്തില്‍ സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ഊര്‍മ്മിള ഉണ്ണി പങ്ക് വച്ച കുറിപ്പ്

Malayalilife
  'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം; പ്രേമിക്കാനാ...;ഇരുപതാം വിവാഹ വാര്‍ഷികദിനത്തില്‍ സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ഊര്‍മ്മിള ഉണ്ണി പങ്ക് വച്ച കുറിപ്പ്

ബിജുമേനോന്റെയും സംയുക്തയുടെയും 20-ാം വിവാഹവാര്‍ഷിക ദിനത്തില്‍ നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊര്‍മിള ഉണ്ണി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് .സംയുക്തയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ ബിജുവിനെ പരിചയപ്പെട്ടതോടെ മാറി മറിഞ്ഞുവെന്നാണ് ഊര്‍മിള കുറിക്കുന്നത്. '

കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത .എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തില്‍ വട്ടത്തില്‍ ഓടുക, വീഴുക ശരീരമാകെ മുറിവേല്‍പ്പിക്കുക അതാണ് ഹോബി !വീട്ടില്‍ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്‌ക്കൂളിലേക്ക് .വൃത്തിയായി ഒരുക്കിയാണ് അവളെ സ്‌ക്കൂളിലേക്ക് വിടുക .എന്റെ ചൂണ്ടുവിരല്‍ പിടിച്ചു നടക്കുമ്പോള്‍ അവള്‍ പറയും ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ .എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കില്‍ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളന്‍ പറയൂ അമ്മയോട് എന്നാണ് അവള്‍ പറയുക- ഊര്‍മ്മിള പറയുന്നു.

എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു എന്ന് .സ്‌ക്കൂളില്‍ നിന്നു തിരിച്ചു വരുമ്പോള്‍ അവളുടെ രൂപമൊന്നു കാണണം ,തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നില്‍ക്കുന്നുണ്ടാവും.മേലാ സകലം ചെളി പുരണ്ടിരിക്കും .ഷൂസിന്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും  അവള്‍ക്കു 14 വയസ്സായി .ഹിന്ദി പാട്ടുകള്‍ ടിവിയില്‍ കണ്ടിരിക്കുമ്പോള്‍ സo യുക്ത എന്നോടു പറഞ്ഞു .'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം ... പ്രേമിക്കാനാ' ... ഉമചേച്ചി എന്നെ അടുക്കളയില്‍ നിന്നു കണ്ണുരുട്ടി നോക്കി 

സംയുക്ത സിനിമാ താരമായി .അവള്‍ക്കു തിരക്കായി.എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും ,ബിജു മേനോനും പ്രണയത്തിലാണെന്ന് കേള്‍ക്കുന്നല്ലോ ഊര്‍മ്മിളേ .... ഞാന്‍ പൊട്ടിച്ചിരിച്ചു !'ചുമ്മാ '! ഒന്നാമത്തെ കാര്യം അവള്‍ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും ... പിന്നെ മിനുമിനാ മുഖമുള്ളയാള്‍ വേണമല്ലോ .. അല്ലാതെ രോമേശ്വരനായ ബിജുനെ അവള്‍ക്കു ശരിയാവുമോ ...

അവരുടെ ഇരുപതാം വിവാഹ വാര്‍ഷികം വന്നെത്തി .ഞാന്‍ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം ? അവള്‍ പറഞ്ഞു ; ''ചിലര്‍ നമ്മുടെ ജീവിതത്തില്‍ എത്തുമ്പോള്‍ മുതല്‍ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും .അതു തോന്നിയാല്‍ ആ ബന്ധം നിലനില്‍ക്കും .സ്‌നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട് .ഞാനിപ്പോള്‍ സo യുക്തയല്ല; സംതൃപ്തയാണ് താത്താ തൈ ....

urmila unni latest post about samyukta

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES