Latest News

കാഥികന്‍ ചന്ദ്രസേനനായി മുകേഷ്; ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കാഥികന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
കാഥികന്‍ ചന്ദ്രസേനനായി മുകേഷ്; ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കാഥികന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കാഥികന്‍ ചന്ദ്രസേനനായി മുകേഷ്; ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കാഥികന്‍ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മുകേഷ്,ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.മുകേഷ് അവതരിപ്പിക്കുന്ന കാഥികന്‍ ചന്ദ്രസേനന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാര്‍ നിര്‍വ്വഹിക്കുന്നു.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക്  സഞ്‌ജോയ്  ചൗധരി സംഗീതം പകരുന്നു.
എഡിറ്റര്‍-വിപിന്‍ വിശ്വകര്‍മ്മ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി കോട്ടയം,
ആര്‍ട്ട്-മജീഷ് ചേര്‍ത്തല,മേക്കപ്പ്- ലിബിന്‍ മോഹനന്‍,
കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാര്‍,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്‌സ്,
സ്റ്റില്‍സ്-ജയപ്രകാശ്,
 ഡിസൈന്‍-
എസ്‌കെഡി ഫാക്ടറി.
ഡിസംബര്‍ ഒന്നിന് 'കാഥികന്‍ ' പ്രദര്‍ശനത്തിനെത്തുന്നു.പി ആര്‍ ഒ-എ എ എസ് ദിനേശ്.

Read more topics: # കാഥികന്‍
unni mukundan and mukesh film kadhikan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES