രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒന്നിലധികം പോസ്റ്റുകളും നടന്‍ പങ്കുവച്ചിട്ടുണ്ട്. എന്റെ ഭാരതം എന്നര്‍ത്ഥം വരുന്ന 'മേരാ ഭാരത്' എന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതുകൂടാതെ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം എന്നുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും നടന്‍ പങ്കുവച്ചിട്ടുണ്ട്. 'കാത്തിരിക്കാന്‍ വയ്യ!' എന്നെഴുതിയാണ് ഉണ്ണിമുകുന്ദന്‍ വാര്‍ത്തയും പങ്കുവച്ചത്.
ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പരിഹാസ കമന്റുകളും വന്നിട്ടുണ്ട്. മേരാ ഭാരത് എന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ മൈ ഇന്ത്യ എന്നാണെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിന് പുതിയ പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ജി 20 ഉച്ചകോടി രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ അഭ്യൂഹം ശക്തമായി.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്.
ഒരു സംസ്ഥാനത്തിന്റെയോ സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്നും അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാല്‍ എല്ലാ തലത്തിലും പുറകോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാക്കാരനാണെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നവെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ വാണിജ്യ-വ്യവസായ തലത്തില്‍ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മള്‍ ഒരുപാട് പുറകോട്ട് പോവും.