മിമിക്രിയിലൂടെ സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയ വ്യക്തിയാണ് ടിനി ടോം. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ വാലന്റെയന്‍ ദിനത്തില്‍ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ടിനി ടോമിന്റെ ഇനിയുള്ള യാത്രകള്‍ക്ക് കൂട്ടായി ഫോര്‍ഡ് മസ്താങ് ജിടിയാണ് സ്വന്തമാക്കിയത്്. പ്രണയം തോന്നിയ ഈ വാഹനം ഇത്തവണത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് തന്നെ സ്വന്തമാക്കുവാന്‍ സാധിച്ച സന്തോഷത്തിലാണ് താരം. ഇതാണ് എന്റെ പുതിയ വാലന്റൈന്‍ എന്നും ടിനിടോം പറയുന്നു.
പ്രീമിയം യൂസ്ഡ് കാര്‍ ഷോറൂമായ 'ഹാര്‍മന്‍ മോട്ടോഴ്‌സില്‍' നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. ഗ്യാസ് കയറ്റിയ മാരുതി 800-ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പജേറോ സ്പോട്ട്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങളാണുള്ളത്. ..
ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് മസില്‍ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടര്‍ 5.0 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. ഷെല്‍ബി പെര്‍ഫോമന്‍സ് കിറ്റ് ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുള്ള വാഹനത്തിന് 760 എച്ച്പി പരമാവധി കരുത്തുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗമുള്ള വാഹനത്തിന്റെ പ്രത്യേക പതിപ്പാണ് ടിനി ടോം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ച സമയത്ത് ഏകദേശം 75 ലക്ഷം രൂപയോളമായിരുന്നു വാഹനത്തിന്റെ എക്‌സ് ഷോറൂം വില