ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല; അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍; കുറിപ്പുമായി ടിനി ടോം 

Malayalilife
 ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല; അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍; കുറിപ്പുമായി ടിനി ടോം 

ലുവയില്‍ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ മരണത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന് ടിനി ചോദിച്ചു. ഡോക്ടര്‍ വന്ദന ദാസ് ,നിമിഷ ,ചാന്ദിനി ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാന്‍ കഴിയട്ടേയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.


ടിനി ടോമിന്റെ വാക്കുകള്‍

'വീണ്ടും ഒരു ദുഃഖ വെള്ളി , കുഞ്ഞേ മാപ്പ് (കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നില്ല). കാരണം ഒരു അച്ഛന്‍ എന്ന നിലയിലും മനുഷ്യത്വം ഉള്ളവന്‍ എന്ന നിലയിലും (ആലുവക്കാരന്‍ എന്ന നിലയിലും )എനിക്കോ നിങ്ങള്‍ക്കോ ആ കുഞ്ഞിന്റെ കണ്ണിലേക്കു നോക്കാന്‍ ആകില്ല. ഇന്നലെ ടിവി വാര്‍ത്ത ഞാന്‍ കണ്ടില്ല, ഇന്നത്തെ മുഖപത്രം ഞാന്‍ വായിച്ചില്ല, ഓണ്‍ലൈന്‍ പേജുകള്‍ സെര്‍ച്ച് ചെയ്യുന്നില്ല. ഇതൊക്കെ കണ്ടാല്‍ ഇന്ന് എനിക്ക് അനങ്ങാന്‍ ആകില്ല. എന്റെ വേദന ഈ പാട്ടിലൂടെ വീണ്ടും ഞാന്‍ രേഖപെടുത്തുന്നു. അമ്മമാരുടെ വയറ്റില്‍ മാത്രമാണോ പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍ ........dr വന്ദന ദാസ് ,നിമിഷ ,ചാന്ദിനി ....ഇനി ഇത് പോലേ ഒരു പോസ്റ്റ് എനിക്ക് ഇടാതിരിക്കാന്‍ കഴിയട്ടേ''.

 

Read more topics: # ടിനി ടോം
tini tom about aluva child murder

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES