Latest News

പുതുവഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന നന്‍പര്‍';ഇളയ ദളപതിക്ക് ആശംസകളുമായി സൂര്യ; പിന്തുണയറിയിച്ച് കാര്‍ത്തിക് സൂബ്ബരാജും

Malayalilife
 പുതുവഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന നന്‍പര്‍';ഇളയ ദളപതിക്ക് ആശംസകളുമായി സൂര്യ; പിന്തുണയറിയിച്ച് കാര്‍ത്തിക് സൂബ്ബരാജും

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍ സൂര്യ. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ റിലിസിനോട് അനുബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയില്‍ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.

ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാന്‍ എന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്.

എന്നാല്‍ ബോസ് വെങ്കട്ട് ഈ അവസരത്തെ മാറ്റിമറിച്ചെന്ന് പറഞ്ഞ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്യെ കുറിച്ചും സംസാരിച്ചു. തനിക്ക് ലയോള കോളേജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍. ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ എന്നുമായിരുന്നു സൂര്യ പറഞ്ഞത്.

വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

വിജയ്ക്ക് ആശംസകളുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും എത്തി. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നേരത്തെ കങ്കുവയുടെ ഓഡിയോ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടന്‍ സൂര്യയും വിജയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.

തന്റെ ഒരു സുഹൃത്ത് പുതിയ വഴിയില്‍ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് വിജയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

Read more topics: # സൂര്യ വിജയ്
suriya wishing thalapathy karthiksubbaraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക