പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കമ്പനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താന്‍;  പൃഥ്വിക്കും തനിക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാവാറുണ്ട്; സിനിമയും കാറും കഴിഞ്ഞാല്‍ പൃഥിക്ക് ഇഷ്ടം ക്രിക്കറ്റിനോട്;  സുപ്രിയയ്ക്ക് പറയാനുള്ളത്

Malayalilife
 പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കമ്പനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താന്‍;  പൃഥ്വിക്കും തനിക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാവാറുണ്ട്; സിനിമയും കാറും കഴിഞ്ഞാല്‍ പൃഥിക്ക് ഇഷ്ടം ക്രിക്കറ്റിനോട്;  സുപ്രിയയ്ക്ക് പറയാനുള്ളത്

ലയാള സിനിമയുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. 2002ല്‍ യുവനടനായി മലയാള സിനിമയിലെത്തി പിന്നീട് ഒരു നടനായി വളര്‍ന്ന പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍ പിന്നണി ഗായകനും, നിര്‍മാതാവും ഏറ്റവും ഒടുവില്‍ ഒരു സംവിധായകനു ആയി സജീവമാകുമ്പോള്‍ സുപ്രിയ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയിലും സുപ്രിയയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ നിര്‍മ്മാണകമ്പനിയെക്കുറിച്ചും പൃഥിയുടെ ഇഷ്ടങ്ങളെക്കുറിച്ചും സുപ്രിയ പങ്ക് വച്ചിരിക്കുകയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനാണെന്നും സുപ്രിയ പറയുന്നു. കഥ കേള്‍ക്കുന്നത് മുതലങ്ങോട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കഥ ഇഷ്ടമായാല്‍ പൃഥ്വിയോടും അത് കേള്‍ക്കാനായി പറയും. തന്റെ അഭാവത്തില്‍ ചെക്ക് ഒപ്പിടലല്ലാതെ കാര്യമായ പണികളൊന്നും പൃഥ്വിക്ക് താന്‍ നല്‍കിയിട്ടില്ലെന്നും താരപത്നി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ മേനോന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പൃഥ്വിക്കും തനിക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാവാറുണ്ട്. ചില കാര്യങ്ങളില്‍ എനിക്ക് പൃഥ്വിയോട് യോജിപ്പില്ല. തിരിച്ചും അങ്ങനെയുണ്ടാവാറുണ്ട്. എന്നാല്‍ ഒരുമിച്ച് ഞങ്ങളുടെ വ്യത്യാസങ്ങളെ രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന പാതയിലൂടെ പോവാനാണ് തങ്ങള്‍ ഇരുവരും ശ്രമിക്കുന്നതെന്നും സുപ്രിയ പറയുന്നു.പലപ്പോഴും പൃഥ്വി നടനായാണ് ചിന്തിക്കാറുള്ളത്. അദ്ദേഹം ഒരു നിര്‍മ്മാതാവായി ചിന്തിക്കാത്തതാണ് തന്റെ പ്രശ്നം. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ ഒരു നടന്‍ മാത്രമായി മാറുന്ന പതിവാണ് അദ്ദേഹത്തിന്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ പണം ചെലവാകും. പറയുന്ന കാര്യങ്ങള്‍ക്കുണ്ടാവുന്ന ചെലവിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. പ്രൊഫഷണലി നോക്കുമ്പോള്‍ അത് ശരിയാണ്. അദ്ദേഹമൊരു നടനാണ്, ആ ആംഗിളില്‍ മാത്രം ചിന്തിച്ചാല്‍ മതി. നിര്‍മ്മാതാവായതിനാല്‍ എങ്ങനെ ചിലവ് കുറക്കാമെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളതെന്നും സുപ്രിയ പറയുന്നു.

ആടുജീവിതത്തിലെ കഥാപാത്രത്തിനായി ശാരീരികമായി മാത്രമല്ല മാനസികമായ തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. ആ തിരക്കിലാണ് പൃഥ്വി. 2007 മുതല്‍ തനിക്ക് പൃഥ്വിയെ അറിയാം. വിവാഹത്തിന് ശേഷമുള്ള വര്‍ഷങ്ങളിലൊന്നും ഇത്രയുമധികം ദിവസം അദ്ദേഹം അവധിയെടുക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സുപ്രിയ പറയുന്നു. സിനിമ, ക്രിക്കറ്റ്, കാര്‍ ഈ മൂന്ന് സികളോടാണ് പൃഥ്വിരാജിന് ജീവിതത്തില്‍ ഏറെ ഇഷ്ടം. സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയിനിയെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.


 

supriya says about prithviraj and production company

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES