നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണ്; സന്തോഷകരമായ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; പരിഹസിച്ചയാള്‍ക്ക് സുപ്രിയയുടെ മറുപടി

Malayalilife
നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണ്; സന്തോഷകരമായ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല; പരിഹസിച്ചയാള്‍ക്ക് സുപ്രിയയുടെ മറുപടി

ഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരമാണ് സുപ്രിയ മേനോന്‍. കൂടാതെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് താനും. സിനിമയില്‍ നിര്‍മ്മാതാവിന്റെ റോളില്‍ സജീവമായ നടി തന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാം വഴി പങ്ക് വക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏതാനും നാളുകള്‍ക്ക് മുന്‍പ് വിട പറഞ്ഞ തന്റെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു എന്നാല്‍ ഇതിനെതിരെ പരിഹാസവുമായി ഒരു കൂട്ടം എത്തുകയായിരുന്നു. 

എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ തന്റെ അച്ഛനെക്കുറിച്ച് ഇപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛന്‍ കാണാന്‍ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങള്‍ എത്തി.

ഇപ്പോഴിതാ അത്തരക്കാര്‍ക്ക് മറുപടി നല്‍കുകയാണ് സുപ്രിയ മേനോന്‍. സന്തോഷകരമായ പോസ്റ്റുകള്‍ മാത്രം പങ്കുവയ്ക്കാന്‍ താന്‍ ഒരു യന്ത്രമല്ല എന്നും സന്തോഷവും സങ്കടവും ഒരുപോലെ നിലനില്‍ക്കുന്നയൊരാളാണ് താന്‍ എന്നും സുപ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെ മറുപടി നല്‍കി. നിങ്ങളില്‍ ഇതുവരെ അത്തരം നഷ്ടം അനുഭവിച്ചിട്ടില്ലങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണ്. നിങ്ങളെ ഇത്തരം പോസ്റ്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നു എങ്കില്‍ മോശമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യുന്നതിന് പകരം എന്നെ അണ്‍ഫോളോ ചെയ്താല്‍ മതി എന്നും താരം കുറിച്ചു.

്! സന്തോഷകരമായ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനില്‍ക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങള്‍ക്ക് ഈ പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അണ്‍ഫോളോ ചെയ്താല്‍ മതി. കാര്യം സിംപിളാണ്. താരം കുറിച്ചു

supriya menon responds

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES