നമ്പര്‍ ഇപ്പോഴും സ്പീഡ് ഡയലിലാണ്;അത് മാറ്റാന്‍ എനിക്കാവില്ല; ഓരാ കൊച്ചുകാര്യങ്ങള്‍ വിളിച്ചുപറയാന്‍ ഫോണ്‍ എടുക്കുന്നത് മിസ്സ് ചെയ്യുകയാണ്;അച്ഛന്റെ ഓര്‍മദിനത്തില്‍ വൈകാരിക കുറിപ്പുമായി സുപ്രിയ

Malayalilife
 നമ്പര്‍ ഇപ്പോഴും സ്പീഡ് ഡയലിലാണ്;അത് മാറ്റാന്‍ എനിക്കാവില്ല; ഓരാ കൊച്ചുകാര്യങ്ങള്‍ വിളിച്ചുപറയാന്‍ ഫോണ്‍ എടുക്കുന്നത് മിസ്സ് ചെയ്യുകയാണ്;അച്ഛന്റെ ഓര്‍മദിനത്തില്‍ വൈകാരിക കുറിപ്പുമായി സുപ്രിയ

ച്ഛന്റെ മൂന്നാംചരമവാര്‍ഷികദിനത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോന്‍. അങ്ങയെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസംപോലുമില്ലെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ: 

നിങ്ങള്‍ പോയ ദിവസത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷമായിരിക്കുന്നു ഡാഡി. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. നിങ്ങളോട് സംസാരിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഫോണെടുത്ത് നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ നമ്പര്‍ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാന്‍ സാധിക്കുന്നില്ല. നിങ്ങളെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാണ് സുപ്രിയ പറയുന്നത്.

ഞാന്‍ എത്തിയോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ഉറപ്പു വരുത്തുന്നത് പോലെ, നിങ്ങളൂടേതായ രീതിയില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നത്. അന്ന് ഞാന്‍ വളര്‍ന്നുവെന്ന് പറഞ്ഞ് ഞാന്‍ ദേഷ്യപ്പെടുമായിരുന്നു. പക്ഷെ ഇന്ന് നിങ്ങളുടെ ആ ഒരു ഫോണ്‍ കോളിനായി ഞാന്‍ എന്തും നല്‍കും. ചിലപ്പോഴൊക്കെ നിങ്ങളുടെ മണവും, നിങ്ങളെ തൊടുന്നതും, നിങ്ങളുടെ പരുക്കന്‍ കൈകള്‍ എന്റെ കരം പിടിക്കുന്നതുമെല്ലാം ഞാന്‍ മറക്കുമോ എന്ന് ഞാന്‍ ഭയക്കാറുണ്ട്. നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന്റെ അടുത്തു പോലും ആര്‍ക്കും എത്താനാകില്ല. നിങ്ങളെ ഞാന്‍ എന്നും മിസ് ചെയ്യും ഡാഡി എന്നും സുപ്രിയ പറയുന്നു.

2021 ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. 

 

supriya menon Shares emotional note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES