Latest News

സണ്ണി ലിയോണിന് തിരുവനന്തപുരത്തും വമ്പന്‍ വരവേല്പ്പ്; വിമാനത്താവളത്തില്‍ താരത്തെ സ്വീകരിക്കാനെത്തി ആരാധകര്‍; വൈറലായി  വീഡിയോ

Malayalilife
 സണ്ണി ലിയോണിന് തിരുവനന്തപുരത്തും വമ്പന്‍ വരവേല്പ്പ്; വിമാനത്താവളത്തില്‍ താരത്തെ സ്വീകരിക്കാനെത്തി ആരാധകര്‍; വൈറലായി  വീഡിയോ

മോഡലും നടിയുമായ സണ്ണി ലിയോണിന് തലസ്ഥാനഗരയില്‍ ആരാധകരുടെ ആവേശകരമായ സ്വീകരണം. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. 

ഓറഞ്ച് നിറത്തിലുളള ജാക്കറ്റ് ധരിച്ചാണ് താരം എത്തിയത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കയറുന്നതിനു മുന്‍പുളള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. താനിപ്പോള്‍ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ടാണ് വീഡിയോ. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. 

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഫോ വിജയികള്‍ക്കുളള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിച്ചു.അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമെ ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെച്ചും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും . ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.


 

sunny leone reached in thiruvananthapuram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES