Latest News

നീ നന്നായി വസ്ത്രം ധരിച്ചു... നന്നായി സംസാരിച്ചു; റെഡില്‍ സുന്ദരിയായ എന്റെ ലിറ്റില്‍ ലേഡി, ഐ ലവ് യു; മോഡലിംഗ് അരങ്ങേറ്റം നടത്തിയ സുഹാന ഖാനെ   അഭിനന്ദിച്ച് ഷാരൂഖ്

Malayalilife
നീ നന്നായി വസ്ത്രം ധരിച്ചു... നന്നായി സംസാരിച്ചു; റെഡില്‍ സുന്ദരിയായ എന്റെ ലിറ്റില്‍ ലേഡി, ഐ ലവ് യു; മോഡലിംഗ് അരങ്ങേറ്റം നടത്തിയ സുഹാന ഖാനെ   അഭിനന്ദിച്ച് ഷാരൂഖ്

വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നതിനു മുന്‍പേ മോഡലിംഗില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. സൗന്ദര്യവര്‍ദ്ധക വസ്തുവിന്റെ ബ്രാന്റ് അംബാസഡറായാണ് സുഹാനയുടെ രംഗപ്രവേശം. ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ആവേശം പ്രകടിപ്പിക്കുന്ന സുഹാനയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

ബ്രാന്റ് അംബാസഡറായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സുഹാനയുടെ കരിയറിലെ പുതിയ ചുവടുവയ്പ്. ന്യൂയോര്‍ക്കില്‍ നിന്ന് അഭിനയപരിശീലനം നേടിയ സുഹാന ദ ആര്‍ച്ചീസ് എന്ന ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ അനുജത്തി ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത നന്ദ എന്നിവരോടൊപ്പമാണ് അഭിനയിക്കുന്നത്. 

മകള്‍ സുഹാനയുടെ പുതിയ കരിയര്‍ തുടക്കത്തെ അഭിനന്ദിച്ചുകൊണ്ട് ഷാരൂഖ് ഷെയര്‍ ചെയ്ത വീഡിയോയും  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 
അഭിനന്ദനങ്ങള്‍ മെയ്ബെലൈന്‍ ബേട്ടാ.  നീ നന്നായി വസ്ത്രം ധരിച്ചു, നന്നായി സംസാരിച്ചു ഏതെങ്കിലും ക്രെഡിറ്റ് ഞാനെടുക്കുകയാണെങ്കില്‍ അത് നിന്നെ നന്നായി വളര്‍ത്തിയതിന്റേതാവും. റെഡില്‍ സുന്ദരിയായ എന്റെ ലിറ്റില്‍ ലേഡി, ഐ ലവ് യു' എന്നാണ് വീഡിയോയ്ക്കൊപ്പം ഷാരൂഖ് കുറിച്ചത്. 

ബ്രാന്‍ഡ് അംബാസിഡറായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു, എംടിവി സൂപ്പര്‍ മോഡല്‍ ഓഫ് ദി ഇയര്‍ എക്ഷാ ജെറുങ്, ഗായിക അനന്യ ബിര്‍ള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

Read more topics: # സുഹാന ഖാന്‍
suhana khan modeling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES