Latest News

12 കോടിയുടെ കൃഷിഭൂമി സ്വന്താക്കി ഷാരൂഖിന്റെ മകള്‍ സുഹാന; ആദ്യ ചിത്രത്തില്‍ നിന്ന് തനിക്ക് ലഭിച്ച വരുമാനം റിയല്‍ എസ്റ്റേറ്റില്‍ ബിസിനസില്‍ നിക്ഷേപിച്ച് നടന്‍

Malayalilife
12 കോടിയുടെ കൃഷിഭൂമി സ്വന്താക്കി ഷാരൂഖിന്റെ മകള്‍ സുഹാന; ആദ്യ ചിത്രത്തില്‍ നിന്ന് തനിക്ക് ലഭിച്ച വരുമാനം റിയല്‍ എസ്റ്റേറ്റില്‍ ബിസിനസില്‍ നിക്ഷേപിച്ച് നടന്‍

ആദ്യ ചിത്രം 'ആര്‍ച്ചീസ്' നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്നതിന് മുമ്പേ തന്റെ വരുമാനം കൊണ്ട് സ്ഥലം വാങ്ങി ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. മഹാരാഷ്ട്രയിലെ അലിബാഗിലാണ് സുഹാന സ്ഥലം വാങ്ങിയിരിക്കുന്നത്. 12.91 കോടി രൂപയുടെ കൃഷി ഭൂമിയാണ് സുഹാന സ്വന്തമാക്കിയിരിക്കുന്നത്.അലിബാഗിലെ താല്‍ ഗ്രാമത്തില്‍ 12.91 കോടി വില വരുന്ന കൃഷിയിടമാണ് സുഹാന വാങ്ങിയത്. അഗ്രികള്‍ച്ചറിസ്റ്റ് എന്നാണ് ആധാരത്തില്‍ സുഹാനയെ വിശേഷിപ്പിച്ചിരിക്കുന്നത്.

2,218 ചതുരശ്ര അടിയുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ ഒന്നര ഏക്കര്‍ ഭൂമിയാണ് സുഹാന സ്വന്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരങ്ങളായ അഞ്ജലി, രേഖ, പ്രിയ നോട്ട് എന്നിവരുടെ പക്കല്‍ നിന്നാണ് സുഹാന പ്രൊപ്പര്‍ട്ടി വാങ്ങിയത്. മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച ഭൂമിയ്ക്ക് 77.46 ലക്ഷം രൂപയാണ് സ്റ്റാമ്പ് ട്യൂട്ടിയായി നല്‍കിയത്. ദേജാവൂ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് വസ്തു രജിസ്റ്റര്‍ ചെയ്തത്. ഗൗരി ഖാന്റെ അമ്മ സവിത ചിമ്പര്‍, സഹോദരി നമിത ചിമ്പര്‍ എന്നിവരാണ് ഈ കമ്പനിയുടെ ഡയറക്ടേഴ്‌സ്.

അലിബാഗില്‍ കടലിനോട് ആമുഖമായി നില്‍ക്കുന്ന അനവധി പ്രൊപ്പര്‍ട്ടികള്‍ ഷാരൂഖിനുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഷാരൂഖ് അവിടെ പാര്‍ട്ടിയും നടത്താറുണ്ട്. തന്റെ 52-ാം പിറന്നാള്‍ ഷാരൂഖ് ഗംഭീരമാക്കിയത് ബംഗ്ലാവില്‍ വച്ചായിരുന്നു. സ്വിമ്മിങ്ങ് പൂള്‍, ഹെലി പാഡ് എന്നീ സൗകര്യങ്ങളും അവിടെയുണ്ട്. സുഹാന ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന പ്രൊപ്പര്‍ട്ടിയില്‍ നിന്നും അലിബാഗ് ടൗണിലേക്ക് 12 മിനുട്ട് ഡ്രൈവ് മാത്രമാണുള്ളത്.

2022ലാണ് ന്യൂയോറിക്കിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുഹാന അഭിനയത്തില്‍ ബിരുദം നേടിയത്. സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദി ആര്‍ച്ചീസ് എന്ന ചിത്രത്തില്‍ സുഹാന വേഷമിട്ടിരുന്നു. ഉടന്‍ തന്നെ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കും.
 

Read more topics: # സുഹാന ഖാന്‍
suhana khan buys property

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES