Latest News

ജോയ് മാത്യുവും അശോകനും അനുമോളും പ്രധാന കഥാപാത്രങ്ങള്‍; ശ്രീ മുത്തപ്പന്‍ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരില്‍ പൂര്‍ത്തിയായി

Malayalilife
 ജോയ് മാത്യുവും അശോകനും അനുമോളും പ്രധാന കഥാപാത്രങ്ങള്‍; ശ്രീ മുത്തപ്പന്‍ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരില്‍ പൂര്‍ത്തിയായി

ജോയ് മാത്യു,അശോകന്‍, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന 'ശ്രീ മുത്തപ്പന്‍' എന്ന ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കണ്ണൂരില്‍ പൂര്‍ത്തിയായി.പ്രതിഥി ഹൌസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബു അന്നൂര്‍, അനീഷ് പിള്ള, ഷെഫ് നളന്‍, ധീരജ് ബാല തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളായ കോക്കാടാന്‍ നാരായണന്‍, കൃഷ്ണന്‍ നമ്പ്യാര്‍, വിനോദ് മൊത്തങ്ങ, ശ്രീഹരി മാടമന, പ്രഭുരാജ്, സുമിത്ര രാജന്‍, ഉഷ പയ്യന്നൂര്‍, അക്ഷയ രാജീവ്, ബേബി പൃഥി രാജീവന്‍   എന്നിവരും അഭിനയിക്കുന്നു. 

റെജി ജോസഫ്ഛായാഗ്രഹണം  നിര്‍വഹിക്കുന്നു. ധീരജ് ബാല, ബിജു കെ ചുഴലി, മുയ്യം രാജന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. മുയ്യം രാജന്‍ എഴുതിയ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകരുന്നു.പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തം ആദ്യമായാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

എഡിറ്റിങ്- രാംകുമാര്‍, തിരക്കഥാഗവേഷണം - പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍, ആര്‍ട്ട് ഡയരക്ടര്‍-മധു വെള്ളാവ്,മേക്കപ്പ് - പീയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്സ്‌ക്യുട്ടിവ് - വിനോദ്കുമാര്‍,വസ്ത്രാലങ്കാരം - ബാലചന്ദ്രന്‍  പുതുക്കുടി, സ്റ്റില്‍സ് - വിനോദ് പ്ലാത്തോട്ടം.
കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.പി.ആര്‍.ഒ - എ.എസ്. ദിനേശ്.

sree muthapan movie shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES