നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിന് തന്നെ സിനിമയില്‍നിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്തെന്നും സൗമ്യ ആരോപിക്കുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.
എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രൊജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍ നായകനായ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൂഴ്ത്തിയ അഞ്ച് പേജുകള്‍ തരില്ലെന്നാണ് സാംസ്‌കാരിക വകുപ്പിന്റെ വിശദീകരണം. ഈ പേജുകള്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടന്നതാണെന്നാണ് സാംസ്‌കാരിക വകുപ്പ് നല്‍കുന്ന വിശദീകരണം. 97 മുതല്‍ 107 വരെ ഖണ്ഡികകളാണ് അറിയിപ്പില്ലാതെ മുക്കിയത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലെ മുക്കിയ പേജുകള്‍ നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ 49 മുതല്‍ 53 വരെ പേജുകള്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പ് ആകെ 129 ഖണ്ഡികകള്‍ വെട്ടിയിട്ടുണ്ട്. വെളിപ്പെടുത്താവുന്ന പേജുകള്‍ നല്‍കിയതായും സാംസ്‌കാരിക വകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പാള്‍ കറസ്‌പ്പോണ്ടന്റ് ആര്‍ റോഷിപാലിന്റെ അപ്പീലിലാണ് സാംസ്‌കാരിക വകുപ്പിന്റെ മറുപടി.
വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയത്. ഉത്തരവില്‍ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ണായക വിവരം ഉള്‍പ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല.