ബോളിവുഡിന്റെ പ്രിയ താരം സൊനാക്ഷി സിന്‍ഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ കൈയും കാലും വായും കെട്ടി ബന്ധനസ്ഥയായിരിക്കുന്ന വീഡിയോ സൊനാക്ഷി തന്നെ പങ്കുവച്ചിരിക്കുകയാണ്. ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് 14 ന് പറയാമെന്നും സൊനാക്ഷി ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.
യഥാര്‍ത്ഥ സോനയെ ആരാണ് തട്ടിക്കൊണ്ടു പോയത് ? തെറ്റായ ഉത്തരങ്ങള്‍ മാത്രം. 14-ാം തീയതി പറയാം.'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ വീഡിയോ.
പുതിയ സിനിമയുടെ ഷൂട്ട് ആണെന്നും ചിത്രീകരണ വീഡിയോ ആണിതെന്നും പല ആരാധകരും കമന്റുകളിടുന്നുണ്ട്.