Latest News

മൂന്നാമത്തെ കുഞ്ഞിന് പവന്‍ എന്ന പേര് നല്കി ശിവകാര്‍ത്തികേയന്‍; മകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയ ചിത്രങ്ങളുമായി താരം

Malayalilife
 മൂന്നാമത്തെ കുഞ്ഞിന് പവന്‍ എന്ന പേര് നല്കി ശിവകാര്‍ത്തികേയന്‍; മകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയ ചിത്രങ്ങളുമായി താരം

മിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട് താരം. ഭാര്യയ്ക്കും മക്കള്‍ക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളെല്ലാം ശിവകാര്‍ത്തികേയന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് പ്രിയതാരം.

ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിവകാര്‍ത്തികേയനും ഭാര്യ ആരതിയ്ക്കും ഒരു മകന്‍ കൂടി ജനിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞിന് പവന്‍ എന്നാണ് താരം പേരിട്ടിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പേരിടല്‍ ചടങ്ങിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ആരതി, ഓപ്പറേഷന്‍ തിയറ്ററില്‍ നിന്റെ അരികില്‍ ഞാന്‍ ഉണ്ടായിരുന്നു, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നീ എന്തൊക്കെ സഹിച്ചുവെന്ന് ഞാന്‍ കണ്ടു. എനിക്കുവേണ്ടി, ഈ മനോഹരമായ ലോകം സൃഷ്ടിക്കുന്നതിനായി വേദന സഹിച്ചതിന് ഞാന്‍ എന്നേക്കും നിന്നോട് നന്ദിയുള്ളവനാണ്. ലവ് യു. ആരാധന, ഗുഗന്‍, പവന്‍' - എന്നാണ് വിഡിയോ പങ്കുവച്ച് ശിവകാര്‍ത്തികേയന്‍ കുറിച്ചിരിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ മറ്റ് രണ്ട് മക്കളാണ് ആരാധനയും ?ഗു?ഗനും. നിരവധി പേരാണ് ശിവകാര്‍ത്തികേയനും കുടുംബത്തിനും ആശംസകള്‍ നേരുന്നത്. അമരന്‍ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

sivakarthikeyan and wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക