Latest News

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ അശ്വതിക്ക് താലിചാര്‍ത്തി ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍; ആശംസകളുമായി ജയറാം, ടോവിനോ, ഉണ്ണി മുകുന്ദന്‍, റഹ്മാന്‍, മണിയന്‍പിള്ള രാജുവും അടങ്ങിയ താര നിര

Malayalilife
ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ അശ്വതിക്ക് താലിചാര്‍ത്തി ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍; ആശംസകളുമായി ജയറാം, ടോവിനോ, ഉണ്ണി മുകുന്ദന്‍, റഹ്മാന്‍, മണിയന്‍പിള്ള രാജുവും അടങ്ങിയ താര നിര

ലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് ശ്രീനാഥ് ശിവശങ്കരന്‍. റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് ശ്രീനാഥ് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ സുപരിചിതനും പ്രിയപ്പെട്ടവനുമാണ്. ഇപ്പോഴിതാ, ഏറെ കാലത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായിരിക്കുകയാണ്.

കൊച്ചിയില്‍ വച്ച് താരനിബിഡമായ വന്‍ ആഘോഷ ചടങ്ങിലാണ് ശ്രീനാഥും വധു അശ്വതിയും വിവാഹിതരായത്. കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ സേതുവിന്റെ മകളെയാണ് ശ്രീനാഥ് താലിചാര്‍ത്തിയത്. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം നടന്നത്.

വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍മാരായ ജയറാം, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, റഹ്മാന്‍, നിര്‍മാതാവ് ജോഷി തുടങ്ങിയവരും വിവാഹ ചടങ്ങില്‍ വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേരാനെത്തി. സിനിമയിലും ശ്രീനാഥ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സബാഷ് ചന്ദ്രബോസ്, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളായിരുന്നു ശ്രീനാഥിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകള്‍

റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായകരില്‍ ഒരാളായിരുന്നു ശ്രീനാഥ്. നേരത്തെ, താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീനാഥ് താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സര്‍പ്രൈസ് ആണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞിരുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും സംസാരിച്ചുമൊക്കെ കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനാഥ്. താരത്തിനും പ്രതിശ്രുത വധുവും ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാ-സംഗീത ലോകവും.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രീനാഥ് താരമായി മാറുന്നത്. അടിപൊളി പാട്ടുകളായിരുന്നു തുടക്കത്തില്‍ ശ്രീനാഥ് ആരാധകരെ കയ്യിലെടുക്കാനായി പാടിയിരുന്നത്. പിന്നീട് മെലഡികള്‍ പാടിയും ശ്രീനാഥ് കൈയ്യടി നേടി. കടുത്ത വിജയ് ആരാധകന്‍ എന്ന നിലയിലും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സംഗീത സംവിധായകനായും ശ്രീനാഥ് താരമായി മാറുകയായിരുന്നു. കുട്ടനാടന്‍ ബ്ലോഗില്‍ ശ്രീനാഥ് ഒരുക്കിയ പാട്ടുകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് ചുവടുവെക്കാന്‍ തയ്യാറെടുക്കുന്ന ശ്രീനാഥിനും പ്രതിശ്രുത വധുവായ അശ്വതിയ്ക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകള്‍ നേരുകയാണ്.

singer and music director sreenath sivasankaran got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES