Latest News

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിപ്പ്; ഇരയായി സിന്ധുകൃഷ്ണയും;  അമ്മയ്ക്ക് വന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ച് അഹാന കൃഷ്ണ

Malayalilife
വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിപ്പ്; ഇരയായി സിന്ധുകൃഷ്ണയും;  അമ്മയ്ക്ക് വന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ച് അഹാന കൃഷ്ണ

ടന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും വ്‌ലോഗറുമായ സിന്ധു കൃഷ്ണയുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമം. വാട്‌സ്ആപ്പിലൂടെയാണ് സംഘം തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. സിന്ധു കൃഷ്ണ ബുദ്ധിപരമായി നീങ്ങിയതോടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മകളും നടിയുമായ അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്..

മാത്രമല്ല വാട്സാപ്പിലൂടെയും ഓണ്‍ലൈനിലൂടെയും വ്യാപകമായി നടക്കുന്നൊരു തട്ടിപ്പ് പിടിച്ചതിനെ കുറിച്ചാണ് അഹാന പറഞ്ഞത് .വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും ഒടിപി അയച്ചുതരുമോ എന്ന രീതിയിലാണ് തട്ടിപ്പുകാര്‍ സമീപിച്ചതെന്ന് അഹാന പറയുന്നു. കോണ്‍ടാക്ട് ലിസ്റ്റിലുള്ള ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറില്‍ നിന്നാണ് മെസേജ് വന്നത്. ആറ് അക്കമുള്ള ഒടിപി നമ്പര്‍ അയച്ചിട്ടുണ്ടെന്നും അത് അയച്ചുതരൂ.എന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിക്കുന്നുണ്ട്. എന്നാല്‍ പിന്നെയും നമ്പര്‍ അയച്ചുതരൂ എന്നാണ് സംഘം ആവര്‍ത്തിക്കുന്നത്. ഇതിന്റെ വാട്‌സ് ആപ്പ് സ്‌ക്രീന്‍ഷോട്ടുകളാണ് അഹാന പങ്കുവച്ചിരിക്കുന്നത്..

അവര്‍ ചോദിക്കുന്ന നമ്പര്‍ നമ്മള്‍ തിരിച്ചയച്ചു കൊടുത്താല്‍ അപ്പോള്‍ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടും. അത്തരത്തില്‍ എന്റെ അമ്മയ്ക്ക് വന്ന ചില ചാറ്റുകള്‍ ആണെന്ന് പറഞ്ഞാണ് അഹാന എത്തിയിരിക്കുന്നത്. 

വീണ്ടും ഒടിപി നമ്പര്‍ തരാന്‍ ഇവര്‍ ആവശ്യപ്പെട്ടതോടെ നിങ്ങള്‍ തട്ടിപ്പല്ലേ എന്ന് ചോദിച്ചതോടെ ഇതിന് മറുപടിയായി അവരത് സമ്മതിച്ചിരിക്കുകയാണ്.
ഇതോടെ സിന്ധു കൃഷ്ണ ആ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ് വാട്സാപ്പ് ഉപയോഗിക്കുന്ന പ്രായമുള്ള ആളുകളടക്കം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി അഹാന എത്തിയത്. 

അഹാനയുടെ പറുന്നത് ഇങ്ങനെ;

എന്റെ അമ്മയ്ക്ക് വാട്സാപ്പിലൂടെ ഇന്ന് രാവിലെ വന്ന മെസ്സേജുകള്‍ ആണിത്. നേരത്തെ ഈ വാട്സ്ആപ്പ് നമ്പര്‍ ആരോ ഹാക്ക് ചെയ്തിരുന്നു. എന്റെ അമ്മ സ്മാര്‍ട്ട് ആയതുകൊണ്ട് അവര്‍ ഇങ്ങനെയാണ് റിപ്ലൈ ചെയ്തത്. ഇതുപോലെ ആരെങ്കിലും വാട്സാപ്പിലൂടെ നമ്പര്‍ ചോദിച്ചു വന്നാല്‍ ദയവുചെയ്ത് ആരും നല്‍കരുത്. എന്തായാലും അയാള്‍ അവസാനം അമ്മയ്ക്ക് നല്‍കിയ മറുപടിയാണ് ഏറ്റവും രസകരം. ഓണ്‍ലൈനിലൂടെയുള്ള സ്‌കാമുകളില്‍ എല്ലാവരും കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് കൂടി നല്‍കിക്കൊണ്ടാണ് അഹാന പോസ്റ്റുമായി എത്തിയത്.

sindhu krishnas whatsapp HACK

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക