Latest News

 പെണ്‍കുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കില്‍ ഒരു നല്ല ജോലി വേണം അവള്‍ സ്വയം സമ്പാദിക്കണം; നാലുപെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയ അനുഭവം പങ്കുവച്ച് സിന്ധു കൃഷ്ണ

Malayalilife
  പെണ്‍കുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കില്‍ ഒരു നല്ല ജോലി വേണം അവള്‍ സ്വയം സമ്പാദിക്കണം; നാലുപെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയ അനുഭവം പങ്കുവച്ച് സിന്ധു കൃഷ്ണ

നാലുപെണ്‍മക്കളുളള താര ദമ്പതിമാരാണ് നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. കുട്ടികള്‍തമ്മില്‍ പ്രായവ്യത്യാസവും ഏറെയില്ല. വീട്ടിലെ ആറു അംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വീട്ടിലെ എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകള്‍ ഉളളതിനാല്‍ തങ്ങള്‍ ഫാഷനും പാചകവും ഒക്കെ പങ്കുവച്ച് ഇവര്‍ എത്താറുണ്ട.കഴിഞ്ഞ ദിവസം സിന്ധുകൃഷ്ണ യൂട്യൂബില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍  ശ്രദ്ധ നേടുന്നത്. നാലു പെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയ അനുഭവങ്ങളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചുമൊക്കെയുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സിന്ധു കൃഷ്ണ വീഡിയോയില്‍. എന്താണ് മക്കളോട് ആവര്‍ത്തിച്ചുപറയാറുള്ള ഒരു ഉപദേശം എന്നായിരുന്നു ഒരു പ്രേക്ഷകയുടെ ചോദ്യം. അതിനു സിന്ധു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ കവരുന്നത്.

'കഠിനാധ്വാനം ചെയ്ത് ഒരു പൊസിഷനില്‍ എത്തണമെന്നാണ് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുള്ളത്. ജീവിതത്തില്‍ ഇന്‍ഡിപെഡന്റ് ആയിരിക്കണം, സാമ്പത്തികപരമായും സ്വതന്ത്രയായിരിക്കണം. ഒരു പെണ്‍കുട്ടിക്ക് സമൂഹത്തിലൊരു വില കിട്ടണമെങ്കില്‍ ഒരു നല്ല ജോലി വേണം, അവള്‍ സ്വയം സമ്പാദിക്കണം.' സിന്ധു കൃഷ്ണ പറയുന്നു.

'ഓരോ പെണ്‍കുട്ടിയും കരിയര്‍ വുമണ്‍ ആവണം. സമൂഹത്തിലും വിവാഹശേഷം ഭര്‍ത്താവിന്റെ മുന്‍പിലും കുഞ്ഞുങ്ങളുടെ മുന്നിലുമെല്ലാം ഒരു ആദരവ് വേണമെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ജോലിയും സാമ്ബത്തിക സുരക്ഷയും ഉണ്ടായിരിക്കണം. എനിക്കൊരു ചുരിദാര്‍ വാങ്ങി തരാമോ ചേട്ടാ എന്ന് ഭര്‍ത്താവിനോട് ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ആവശ്യമുള്ള കാര്യങ്ങള്‍ സ്വയം വാങ്ങാന്‍ കഴിയണം...'

'പെണ്‍കുട്ടികള്‍ ബുദ്ധിപൂര്‍വ്വം പെരുമാറണം. മധുരവാക്കുകള്‍ ആളുകള്‍ പറയുമ്‌ബോള്‍ അതില്‍ വീണുപോവരുത്. ആളുകളെ ജഡ്ജ് ചെയ്യാന്‍ അറിയണം. അപകടകരമായൊരു ലോകമാണ്. ആരാണ് നമ്മുടെ ശത്രു, മിത്രം എന്നറിയാന്‍ പറ്റില്ല. അതൊക്കെ മനസ്സിലാക്കി, ശ്രദ്ധയോടെ മുന്നോട്ടു പോവണമെന്ന് ഞാനവരോട് പറയാറുണ്ട്. ഇതെല്ലാം ഞാന്‍ കുട്ടികളോട് പാട്ട് പാടുന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും. എന്റെ അനുഭവങ്ങള്‍, കൂട്ടുകാരുടെ അനുഭവങ്ങള്‍, അബദ്ധങ്ങള്‍ ഒക്കെ പറയും. പത്തും പന്ത്രണ്ടും തവണയൊക്കെയാവും ചിലപ്പോള്‍ ആ കാര്യം പറയുക. അവര്‍ക്കത് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ എപ്പോഴെങ്കിലും അതവരുടെ മനസില്‍ കയറിയാല്‍ ഉണ്ടല്ലോ, ജീവിതത്തില്‍ എന്നെങ്കിലും സഹായകരമാവും.' സിന്ധു കൃഷ്ണ പറയുന്നു. 

Read more topics: # sindhu krishna about parenting
sindhu krishna about parenting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES