തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സില്‍ക് സ്മിത. അകാലത്തില്‍ മരണപ്പെട്ട സില്‍കിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 63-ാം ജന്മ വാര്‍ഷികമായ ഇന്ന് മറ്റൊരു ബയോപിക് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 'സില്‍ക് സ്മിത ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തില്‍ സില്‍ക്ക് സ്മിതയായി എത്തുന്നത് ഓസ്ട്രേലിയന്‍ ഇന്ത്യന്‍ താരവും മോഡലും നര്‍ത്തകിയുമായ ചന്ദ്രിക രവിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകളില്‍ എത്തുന്ന ചിത്രം നവാഗതനായ ജയറാം ശങ്കറാണ് സംവിധാനം ചെയ്യുന്നത്.
സ്വീറ്റ് കാരം കോഫി എന്ന തമിഴ് വെബ് സീരീസിന്റെ സംവിധായകന് കൂടിയാണ്. 2018 ല്‍ റിലീസ് ചെയ്ത ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ചന്ദ്രിക രവി. ബാലകൃഷ്ണ അഭിനയിച്ച തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിയില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.