കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായി ഇരുവരും. ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും ശ്വേതയും ഒന്നിച്ചഭിനയിച്ചതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് അനശ്വരം. ഇപ്പോളിതാ അനശ്വരം ലൊക്കേഷന്‍ ചിത്രവും മമ്മൂക്കയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ സെല്‍ഫിയും നടി സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ്.
മറ്റൊരാളാണ് ഈ ഫോട്ടോ എനിക്ക് അയച്ചു തന്നത്. എല്ലാവരും എനിക്ക് വന്ന മാറ്റം മാത്രമായിരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്. മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍. അതേ ചിരി, അനശ്വരം,' എന്നാണ് ശ്വേത ചിത്രത്തിനൊപ്പം കുറിച്ചത്.
ഇരുവര്‍ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പ്രായത്തെ വെല്ലുവിളിച്ച രണ്ട് പേര്‍ രണ്ടുപേര്‍ക്കും ഒരു മാറ്റവും ഇല്ല. കാലങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ മാറി നില്‍ക്കുന്നു,എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ജോമോന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ചിത്രത്തിന്റെ രചന ടി എ റസാഖിന്റേതാണ്. ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശങ്കരാടി, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. പി.കെ. ഗോപി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഇളയരാജ ആണ്. ചിത്രയും എസ്പി ബാലസുബ്രഹ്മണ്യവും ചേര്‍ന്ന് പാടിയ താരാപദം ചേതോഹരം എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ്.ഓഗസ്റ്റ് 15 ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഒടുവില്‍ പുറത്ത് വന്ന ചിത്രം.
നിസാം ബഷീറിന്റെ റൊഷോക്ക്, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത മയക്കം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന റൊഷോക്കിന്റെയും ക്രിസ്റ്റഫറിന്റെയും പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.എം.ടി തിരക്കഥ സിനിമയാക്കുന്ന കഡുഗന്നാവ ഒരു യാത്രയും ഷൂട്ടിങ് പുരോഗമിക്കുന്നുണ്ട്. രഞ്ജിത്താണ് സംവിധാനം.