മാലകെട്ടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഷംന കാസിം. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാലകെട്ടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.
രണ്ടു മാസം മുമ്പായിരുന്നു ഷംനയുടെയും ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.കണ്ണൂര്‍ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ സിനിമാ മേഖലയിലെത്തിയ ഷംന പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടി കൂടിയാണ്.
പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരന്‍, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അഭിനയവും ഡാന്‍സും മോഡലിംഗുമൊക്കെയായി സജീവമാണ് ഷംന കാസിം.പൂര്‍ണയെന്ന പേരിലായിരുന്നു താരം തമിഴകത്ത് പ്രശസ്തമായത്.