Latest News

'ദി മാസ്റ്റര്‍ എന്ന ക്യാംപ്ഷനോടെ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്;എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിയെന്ന് വികാരഭരിതനായി ഷാജി കൈലാസും

Malayalilife
 'ദി മാസ്റ്റര്‍ എന്ന ക്യാംപ്ഷനോടെ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്;എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിയെന്ന് വികാരഭരിതനായി ഷാജി കൈലാസും

പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മനോഹര ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കടുവ വിജയാഘോഷച്ചടങ്ങിനിടെ, സംവിധായകന്‍ ഷാജി കൈലാസിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന തന്റെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. 'The Maste' എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കടുവ സിനിമയുടെ സക്സസ് മീറ്റ് സംഘടിപ്പിച്ചത്.ഇതില്‍ സംസാരിക്കുന്ന ഷാജി കൈലാസിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ചടങ്ങില്‍ ഷാജി കൈലാസ് പറഞ്ഞത്. സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് വിളിച്ച ഒരു ഫോണ്‍ കോളില്‍ നിന്നാണ് കടുവ എന്ന വിജയ ചിത്രമുണ്ടായതെന്നും എല്ലാ പിന്തുണയും തന്നു കൂടെ നിന്ന ലിസ്റ്റിന്‍ സ്റ്റീഫനും കടുവയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട ജിനുവിനും തന്റെ കടപ്പാടും സ്‌നേഹവും എന്നുമുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു.

വാക്കുകള്‍ ഇങ്ങനെ:
നല്ല സ്‌ക്രിപ്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് താന്‍ സിനിമയില്‍ നിന്ന് കുറച്ച് ഇടവേള എടുത്തു. ഒരു ഹെവി സബ്ജക്റ്റ് തനിക്ക് വരണം എന്ന പ്രാര്‍ഥനയില്‍ ഇരിക്കുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു കോള്‍ വരുന്നത്. ഫോണില്‍ നോക്കുമ്പോള്‍ പൃഥ്വിരാജ്. എന്താണ് ഇദ്ദേഹം പെട്ടെന്ന് തന്നെ വിളിക്കുന്നതെന്ന് ആലോചിച്ചു. ഫോണ്‍ എടുത്തിട്ട് 'മോനെ എന്താ' എന്ന് ചോദിച്ചു. 'ചേട്ടന്‍ എവിടെയുണ്ട്' എന്ന് രാജു ചോദിച്ചു. 'തിരുവനന്തപുരത്താണ്' എന്ന് താന്‍ പറഞ്ഞു.

ചേട്ടന്‍ കൊച്ചിയില്‍ എപ്പോ വരും', 'എനിക്കിപ്പോ വരേണ്ട ആവശ്യമില്ല, ആവശ്യമുണ്ടെങ്കില്‍ വരും'... 'ചേട്ടന്‍ വരുമ്പോള്‍ മതി ഒരു സബ്ജക്ട് ഞാന്‍ കേട്ടിട്ടുണ്ട് എനിക്കത് ചേട്ടനോട് പറയണം. ചേട്ടന്‍ ഓക്കേ ആണെങ്കില്‍ നമുക്കത് പ്രൊസീഡ് ചെയ്യാം' എന്ന് രാജു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ കൊച്ചിയില്‍ എത്തി.

'ഡ്രൈവിംഗ് ലൈസന്‍സ്' സിനിമയുടെ സെറ്റില്‍ വച്ചാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. രാജു തന്നെ നിര്‍മ്മിക്കാമെന്ന് പറഞ്ഞു. തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണ് അത്. തനിക്ക് എപ്പോഴും കടപ്പാടുള്ള തന്റെ കുഞ്ഞ് സഹോദരനാണ് രാജു. സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്നത് കടുവയാണ്.

നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല. പക്ഷേ എന്നും താന്‍ രാജുവിനോട് കടപ്പെട്ടവനായിരിക്കും. ചേട്ടാ എന്തു വേണേല്‍ എടുത്തോ എന്നു പറഞ്ഞ ലിസ്റ്റിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. ജിനു തന്നെ വളരെയധികം സ്നേഹിക്കുകയും ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

 

shaji kailas about prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക