Latest News

നയന്‍താരയ്ക്കും വിഘ്‌നേശിനും ഒപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി ഷാരൂഖും മകളും; വൈറലായി വീഡിയോ 

Malayalilife
നയന്‍താരയ്ക്കും വിഘ്‌നേശിനും ഒപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി ഷാരൂഖും മകളും; വൈറലായി വീഡിയോ 

പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ചിത്രത്തിലെ നായിക നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് തിരുപ്പതിയിലെത്തിയത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

അറ്റ്ലീ സംവിധാനം ചെയ്ത ജവാന്‍ സെപ്തംബര്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് മികച്ച പ്രീബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജവാന്‍ റിലീസ് ചെയ്യും. പഠാന്റെ ബോക്സ് ഒഫീസ് വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്ന സൂചന. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

shahrukh khan suhan visit thirupathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES