Latest News

സൗമ്യ മേനോന്‍ നായികയാവുന്ന കന്നട ആക്ഷന്‍ ചിത്രം 'ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി'; ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
 സൗമ്യ മേനോന്‍ നായികയാവുന്ന കന്നട ആക്ഷന്‍ ചിത്രം 'ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി'; ചിത്രീകരണം പുരോഗമിക്കുന്നു

പുതുമുഖ നായകനും സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടന്‍ നിരഞ്ജന്‍ സുധീന്ദ്രയും മലയാളി താരം സൗമ്യ മേനോനും ഒന്നിക്കുന്ന കന്നട മാസ് ആക്ഷന്‍ ചിത്രം 'ഹണ്ടര്‍ -ഓണ്‍ ഡ്യൂട്ടി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ സെറ്റില്‍ ശരത് കുമാര്‍ ജോയിന്‍ ചെയ്തിരുന്നു. നിരഞ്ജന്‍ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. 
സൗമ്യ ഇതിനോടകം തന്നെ തെലുങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ 'സര്‍കാരു വാരി പാട്ട'യില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൗമ്യക്ക് പുറമെ പ്രകാശ് രാജ്, നാസര്‍, സുമന്‍ തുടങ്ങിയ സീനിയര്‍ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ചന്ദന്‍ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രഘു നിടുവല്ലി ആണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജയന്ത് കൈകിനി, നാഗേന്ദ്ര പ്രസാദ്, ചേതന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിരിക്കുന്ന്. കൊറിയോഗ്രഫി: ഗണേഷ്, ഭാനു. സംഘട്ടനം: ഗണേഷ്, കലാസംവിധാനം: രഘു, സ്റ്റില്‍സ്: ചന്ദ്രു, വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രം നവംബര്‍ റിലീസായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

saumya menon hunder on duty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES