കമല്‍ഹാസന്റെ മുന്‍ഭാര്യ സരികയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരികയുടെ അവസ്ഥ പരിതാപകരം ആണെന്നും സരിതയുടെ പണം കൊണ്ട് വാങ്ങിയ ഫ്‌ളാറ്റുള്‍പ്പെടെ സകല സ്വത്തുക്കളുടെയും പവര്‍ ഒഫ് അറ്റോര്‍ണി അമ്മ കമാല്‍ ഠാക്കൂറിന്റെ കൈവശമായിരുന്നുവെന്നും ്അമീര്‍ഖാന്‍ ഈ സമയത്ത് സഹായവുമായി എത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് കാലത്ത് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടി മനസ് തുറക്കുകയാണ്.
സിനിമാരംഗത്ത് വളരെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ ഇടവേള അഞ്ച് വര്‍ഷത്തോളം നീണ്ടുപോയെന്നാണ് സരിക പറയുന്നത്. ബ്രേക്ക് എടുത്ത സമയത്ത് മറ്റെന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനായിരുന്നു ആഗ്രഹിച്ചത്. അങ്ങനെ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ചില തീയറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് കുറേ നാടകങ്ങള്‍ ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ആ സമയത്താണ് കോവിഡും ലോക്ക് ഡൗണും വന്നെത്തിയത്. അത് എന്റെ ജീവിതത്തെ ഏറെ കഷ്ടപ്പെടുത്തി.
നാടകാഭിനയത്തിലൂടെ മാസം 3000 രൂപ പോലും വരുമാനമില്ലായിരുന്നു. അതുകൊണ്ടെന്തു ചെയ്യാന്‍? ഒരു വര്‍ഷം മാത്രമേ ഈ പ്രശ്നമുണ്ടാകൂ എന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ എന്റെ പ്ലാനുകള്‍ പലതും തെറ്റിപ്പോയി. സിനിമയില്‍ നിന്നുമുള്ള ഇടവേള അഞ്ചു വര്‍ഷത്തോളം നീണ്ടു പോയി. ആ അഞ്ച് വര്‍ഷത്തെ ജീവിതം വളരെ മഹത്തരമായിരുന്നു എന്നേ പറയാന്‍ കഴിയൂ. ഒരു ദീര്‍ഘനിശ്വാസത്തോടെ സരിക പറയുന്നു. കോവിഡ് മാറിയശേഷമാണ് വീണ്ടും സരിക സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഇപ്പോള്‍.
മഹാരാഷ്ട്രയിലെ രജപുത്ര കുടുംബത്തില്‍ പിറന്ന സരിക തന്റെ അച്ഛന്റെ മരണശേഷം വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയജീവിതം ആരംഭിച്ച സരിക അഞ്ചാം വയസ്സിലാണ് ബാലതാരമായി സിനിമയിലെത്തുന്നത്. 1988-ലാണ് സരിക കമല്‍ഹാസനെ വിവാഹം കഴിക്കുന്നത്. ദീര്‍ഘനാളത്തെ അടുത്ത ബന്ധത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2004-ലാണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. മക്കളായ ശ്രുതി ഹാസ്സനും അക്ഷര ഹാസനും ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളായി മാറിക്കഴിഞ്ഞു.
ഹേ റാമിലെ കോസ്റ്റിയൂം ഡിസൈനറായിരുന്ന സരികയെത്തേടി 2000-ലെ ദേശീയ പുരസ്‌കാരം എത്തിയിരുന്നു. പാഴ്സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ലെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും സരിക നേടിയെടുത്തു. വെള്ളിത്തിരയിലെ മിന്നും താരമാണെങ്കിലും കമല്‍ഹാസനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സരികയുടെ ജീവിതം അത്ര ശോഭനമായിരുന്നില്ല.