തെന്നിന്ത്യന്‍ താരമായ ശരത്കുമാറും ഭാര്യ രാധികയും മലയാളികളുടെ പ്രിയ താരങ്ങളാണ്.ഇപ്പോഴിതാ രാധിക പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ദിലീപിനും കാവ്യയ്ക്കും മകള്‍ മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രമാണ് രാധിക പങ്കുവെച്ചത്.രാധിക ശരത്കുമാര് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവച്ചത്. '
പോര് തൊഴില്‍' എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയതായിരുന്നു ശരത് കുമാര്‍.'ബാന്ദ്ര' എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനുവേണ്ടി രാധികയും കൊച്ചിയില്‍ ഉണ്ടായിരുന്നു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര'യില്‍ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശരത് കുമാറിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അതേസമയം ശരത് കുമാറും രാധികയും ഇന്ന് രാവിലെ ചെന്നൈയിലേക്ക് തിരിച്ചു.
രാമമലീലയ്ക്ക് ശേഷം വീണ്ടും അരുണ്‍ ?ഗോപി ചിത്രത്തില്‍ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് സിനിമയില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.