Latest News

മഹേഷിന്റെ പ്രതികാരത്തില്‍ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; അഡ്വാന്‍സ് വരെ കൊടുത്തിരുന്നുങ്കിലും നടിക്ക് പരീക്ഷയായതിനാല്‍ അപര്‍ണാ ബാലമുരളിയെത്തി; മായാനദിയില്‍ ഐശ്വര്യയ്ക്ക് പകരം കണ്ടത് പുതുമുഖ നായികയെ; നിര്‍മ്മാതാവ്  സന്തോഷ് ടി. കുരുവിള പങ്ക് വച്ചത്

Malayalilife
 മഹേഷിന്റെ പ്രതികാരത്തില്‍ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; അഡ്വാന്‍സ് വരെ കൊടുത്തിരുന്നുങ്കിലും നടിക്ക് പരീക്ഷയായതിനാല്‍ അപര്‍ണാ ബാലമുരളിയെത്തി; മായാനദിയില്‍ ഐശ്വര്യയ്ക്ക് പകരം കണ്ടത് പുതുമുഖ നായികയെ; നിര്‍മ്മാതാവ്  സന്തോഷ് ടി. കുരുവിള പങ്ക് വച്ചത്

മലയാള സിനിമയില്‍ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിര്‍മ്മിക്കുന്നത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താന്‍ കേസ് കൊട്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, നാരദന്‍, ആര്‍ക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. ഇപ്പോളിത സന്തോഷ് ടി കുരുവിള പങ്ക് വച്ച സിനിമാ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

റിയലിസ്റ്റിക്കായ അവതരണ ശൈലികൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം'. 2016 ലാണ് ചിത്രം റിലീസ് ചെയ്തത്.മഹേഷും ജിംസിയുമായി ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ അണിനിരന്നത്.

സിനിമയില്‍ അപര്‍ണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു നിശ്ചയിച്ചിരുന്നതെന്നും അതിനായി സായ് പല്ലവിക്ക് താനും ആഷിഖ് അബുവും ചേര്‍ന്ന് അഡ്വാന്‍സ് വരെ കൊടുത്തിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് ടി കുരുവിള.

''മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അപര്‍ണ ബാലമുരളിക്ക് പകരം സായ് പല്ലവിയെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അന്‍വര്‍ റഷീദാണ് സായ് പല്ലവിയെ സജസ്റ്റ് ചെയ്തത്. എറണാകുളം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് ഞാനും ആഷിഖും കൂടെ ചെക്ക് കൊടുക്കുന്നത്. പക്ഷേ ഷൂട്ട് തുടങ്ങിയ സമയത്ത് സായ് പല്ലവിക്ക് ജോര്‍ജിയയില്‍ പരീക്ഷക്ക് പോവേണ്ടി വന്നു. അങ്ങനെയാണ് പിന്നെ അപര്‍ണ ബാലമുരളി എന്ന പുതുമുഖത്തിലേക്ക് എത്തുന്നത്. അവരിപ്പോള്‍ നാഷണല്‍ അവാര്‍ഡ് ഓക്കെ വാങ്ങി.'' സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ടി കുരുവിള പറഞ്ഞു.

സായ് പല്ലവിയുടെ പരീക്ഷ കഴിയുന്നതുവരെ സിനിമ നീട്ടിവെക്കാന്‍ പറ്റാത്തതുകൊണ്ടാണ് പിന്നീട് അപര്‍ണ ബാലമുരളിയിലേക്ക് വന്നതെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു. 

മായാനദി എന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയതിന് പിന്നിലെ കഥയും സന്തോഷ് പങ്ക് വച്ചു.മായനദിയില്‍ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയാണ്. ആ കുട്ടിക്ക് കോസ്റ്റും നല്‍കിയപ്പോള്‍ സ്ലീവ്ലെസ് ഇടാന്‍ കഴിയില്ലെന്ന് പറഞ്ഞു. ആ ചിത്രത്തില്‍ ഐശ്വര്യയുടെ വസ്ത്രം കൂടുതല്‍ സ്ലീവ്ലെസ് വസ്ത്രങ്ങളാണ്. അങ്ങനെ ആ കുട്ടി പല മുടക്കുകളും പറഞ്ഞത് കൊണ്ടാണ് ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ ഇതിലേക്ക് കൊണ്ടുവന്നത്',

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ കാസ്റ്റിങ് മാറിയതിന്റെ കുറിച്ചും സന്തോഷ് ടി കുരുവിള അഭിമുഖത്തില്‍ സംസാരിച്ചു. 'ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ മജിസ്ട്രേറ്റ് ആകേണ്ടിയിരുന്നത് വിനയ് ഫോര്‍ട്ടാണ്. വിനയ് ഫോര്‍ട്ടിന്റെ ഡേറ്റ് ഞങ്ങള്‍ വാങ്ങിയതാണ്. എന്നാല്‍ സിനിമയുടെ പ്രീ ഷൂട്ടില്‍ കുഞ്ഞികൃഷ്ണന്‍ മാഷ് നന്നായി ചെയ്തതുകൊണ്ട് അദ്ദേഹത്തിന് തന്നെ ആ വേഷം നല്‍കുകയായിരുന്നു', 'രാജേഷ് മാധവന്‍ ചെയ്ത റോള്‍ ചെയ്യാഞ്ഞിരുന്നത് സൈജു കുറുപ്പാണ്. ടീച്ചറുടെ റോള്‍ ചെയ്യാന്‍ ഇരുന്നത് ഗ്രേസ് ആന്റണിയാണ്. മന്ത്രിയുടെ വേഷത്തില്‍ ജാഫര്‍ ഇടുക്കി ആയിരുന്നു. പ്രീ ഷൂട്ടില്‍ ഇവരൊക്കെ നന്നായി ചെയ്തതോടെ ഒരുപാട് മാറ്റങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വരുത്തിയതാണ്. സിനിമ പ്രീഷൂട്ട് ചെയ്ത് വന്നപ്പോള്‍ അല്‍പം സമയം എടുത്തു. ഇതോടെ പലരുടെയും ഡേറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി. പിന്നീട് ആ ഡേറ്റിലേക്ക് ഇവരെയൊക്കെ കൊണ്ടുവരാന്‍ നമ്മള്‍ പരിശ്രമിച്ചില്ല എന്നതും ഉണ്ട്', സന്തോഷ് ടി കുരുവിള പറഞ്ഞു.

santhosh kuruvila about sai pallavi in maheshinte prathikaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES