Latest News

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ; സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു മറുപടി; സന്ദീപ് റെഡ്ഡി 

Malayalilife
 അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ; സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു മറുപടി; സന്ദീപ് റെഡ്ഡി 

ര്‍ജുന്‍ റെഡ്ഡി' സിനിമയില്‍ താന്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. സായ് പല്ലവിയുടെ പുതിയ ചിത്രമായ 'തണ്ടേലി'ന്റെ പ്രമോഷന്‍ ചടങ്ങിന് എത്തിയപ്പോഴാണ് സന്ദീപ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു സായ് പല്ലവിയെ പരിഗണിച്ച തനിക്ക് ലഭിച്ച മറുപടി എന്നാണ് സന്ദീപ് പറയുന്നത്. 

കേരളത്തില്‍ നിന്നുള്ള ഒരു കോര്‍ഡിനേറ്ററോട് ഇതിനെ കുറിച്ച് സംസാരിച്ചു. ഈ സിനിമയിലെ റൊമാന്റിക് ഘടകം എന്താണെന്ന് അയാള്‍ ചോദിച്ചു. തെലുങ്ക് സിനിമയില്‍ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെണ്‍കുട്ടി സ്ലീവ്‌ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാള്‍ മറുപടി നല്‍കി. പൊതുവേ നായികമാര്‍ അവസരങ്ങള്‍ വരുന്നതിന് അനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണ് എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. അതേസമയം, സന്ദീപ് റെഡ്ഡിയുടെ ആദ്യ സിനിമയാണ് 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി. വന്‍ ഹിറ്റായെങ്കിലും ചിത്രത്തിലെ സ്ത്രീ വിരുദ്ധത വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. 

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രത്തില്‍ ശാലിനി പാണ്ഡെ ആണ് നായികയായത്. ഈ ചിത്രം 'കബീര്‍ സിങ്' എന്ന പേരില്‍ ബോളിവുഡിലേക്കും സംവിധായകന്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'അനിമല്‍' ആണ് സന്ദീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

sandeep reddy about sai pallavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES