Latest News

പൂവന്‍കോഴികള്‍ക്കിടിയില്‍ തീക്ഷണതയേറിയ ജ്വലിക്കുന്ന കണ്ണുകളുമായി മഞ്ജു: റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഉണ്ണി ആറിന്റെ നോവലല്ല ചിത്രം എന്ന് അറിയിച്ച് സംവിധായകന്റെ കുറിപ്പ്

Malayalilife
 പൂവന്‍കോഴികള്‍ക്കിടിയില്‍ തീക്ഷണതയേറിയ ജ്വലിക്കുന്ന കണ്ണുകളുമായി മഞ്ജു: റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ഉണ്ണി ആറിന്റെ നോവലല്ല ചിത്രം എന്ന് അറിയിച്ച് സംവിധായകന്റെ കുറിപ്പ്

ഞ്ജുവിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്യതു. നടന്‍ മോഹന്‍ലാലാണ് പോസ്്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. പൂവന്‍കോഴികള്‍ക്കിടിയില്‍ തീക്ഷണതയേറിയ ജ്വലിക്കുന്ന കണ്ണുകളുമായി മഞ്ജുവാണ് പോസ്റ്ററിലുള്ളത്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. ഒരു വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന് പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 

താന്‍ ഉണ്ണി ആറിന്റെ നോവലല്ല സിനിമയാക്കുന്നതെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍. 'പ്രതി പൂവങ്കോഴി' എന്ന നോവലിന്റെ പേര് മാത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ സിനിമയ്ക്ക് നല്‍കുന്നത്. എന്നാല്‍ കഥ ഉണ്ണി ആറിന്റേത് തന്നെയാണ്. താനും തന്റെ ഭാര്യയുമായും ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നും സംവിധായകന്‍ സൂചന നല്‍കുന്നു. നോവലിന്റെ പേര് മാത്രം കടമെടുക്കുമ്പോള്‍ പ്രേക്ഷകരെ വഞ്ചിക്കുന്നത് പോലെയാകില്ലേ എന്ന് ഉണ്ണി ആര്‍ ആശങ്കപ്പെട്ടപ്പോള്‍ സിനിമ ഇറങ്ങും മുന്‍പ് താന്‍ പ്രേക്ഷകരോട് ഇക്കാര്യം തുറന്നു പറയുമെന്ന് കഥാകൃത്തിനോട് പറഞ്ഞതായും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് ഈ വിവരം പങ്കുവച്ചത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ : റോഷന്‍ ആന്‍ഡ്രൂസ്

വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര്‍ എന്നോട് ഒരു കഥ പറയുന്നത് .കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു.ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള്‍ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു.

അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോള്‍ത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു ,നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു ,ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന്‍ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.'

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം 

 

roshan andrews movie prathi poovan kozhi poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES